സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു
മസ്കറ്റ്: അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി മസ്കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. അൽ സുൽഫി റൗണ്ട്എബൗട്ടിനു ശേഷം അൽ ഖൂദ് പോകുന്ന സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗത്താണ് അടച്ചിടുന്നത്.
മാർച്ച് 23 വരെ റോഡ് ഭാഗികമായി അടച്ചിടുമെന്നാണ് അറിയിപ്പ്. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read Also – 31 വർഷം മുമ്പ് ജോലി തേടിയെത്തിയ അറബ് മണ്ണ്; പിന്നെ നാട്ടിലേക്ക് പോയിട്ടില്ല, ഒടുവിൽ മടക്കം ഇങ്ങനെ