2022 ഓഗസ്റ്റിലായിരുന്നു ശ്രീകാന്തും ബിന്ദുശ്രീയും വിവാഹിതരായത്. ഒരു മാട്രിമോണിയൽ സൈറ്റുവഴിയായിരുന്നു ഇവർ പരിചയപ്പെടുന്നത്. വിവാഹം ഉറപ്പിച്ചതുമുതൽ പലപ്പോഴായി ബിന്ദുശ്രീയും അവരുടെ അമ്മയും സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് ശ്രീകാന്ത് പരാതിയിൽ പറയുന്നു. ഭാര്യയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് വിവാഹത്തിന് മുമ്പ് ആദ്യം മൂന്നുലക്ഷം രൂപയും തുടർന്ന് വിവാച്ചെലവിനെന്നുപറഞ്ഞ് അമ്പതിനായിരം രൂപയും ട്രാൻസ്‌ഫർ ചെയ്യിച്ചു.
വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും ഒരിക്കൽപ്പോലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ അനുവദിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിൽ ഒരു രാത്രിക്ക് 5,000 രൂപവച്ച് തരണമെന്ന് ആവശ്യപ്പെട്ടതായും തന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ശ്രീകാന്ത് പരാതിയിൽ ആരോപിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചപ്പോൾ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ഭാര്യയും അമ്മയും ചേർന്ന് വാങ്ങിയ വസ്തുവിനായുള്ള ലോണടച്ചുതീർക്കാൻ മാസം 75,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോൾ കൂടുതൽ ശല്യപ്പെടുത്തി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സമയത്ത് ഔദ്യോഗിക വീഡിയാേ മീറ്റിംഗുകൾ നടക്കുമ്പോൾ അത് തടസപ്പെടുത്താനായി ഉച്ചത്തിൽ സംസാരിക്കുകയും പിന്നിൽ നിന്ന് നൃത്തം ചെയ്യുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത് പതിവാക്കിയതോടെ ജോലിപോവുകയും ചെയ്തു. തീരെ സഹിക്കാനാവാതെ വന്നതോടെയാണ് പരാതിയുമായി എത്തിയതെന്നും ശ്രീകാന്ത് പറയുന്നു.
എന്നാൽ തന്നെ ഭർത്താവും ബന്ധുക്കളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബിന്ദുശ്രീ ആരോപിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ പരാതിയും നൽകിയിട്ടുണ്ട്. കിടപ്പുമുറിയിൽ ക്യാമറ സ്ഥാപിക്കാനും തന്നെ ബലംപ്രയോഗിച്ച് ഗർഭിണിയാക്കാനും ഭർത്താവിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതായും ബിന്ദുശ്രീയുടെ പരാതിയിൽ പറയുന്നു.
പരാതികൾ ലഭിച്ചതോടെ ഇരുവിഭാത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കൗൺസലിംഗ് സെക്ഷനിൽ വിവാഹമോചനത്തിന് ഇരുവരും പരസ്പരം സമ്മതിച്ചതായാണ് റിപ്പോർട്ടുകളെന്നു കേരളാ കൗമുദി പറയുന്നുhttps://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
Bengaluru
evening kerala news
eveningkerala news
eveningnews malayalam
FASHION & LIFESTYLE
Kerala News
NEWS ELSEWHERE
കേരളം
ദേശീയം
വാര്ത്ത