രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന; വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
കോഴിക്കോട്: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം, ഭാര്യ റുഖിയ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരീമിനെ വടകരയിൽ നിന്നും റൂഖിയയെ വീട്ടിൽ നിന്നുമാണ് എക്സൈസ് പിടികൂടിയത്. രണ്ടു പേരിൽ നിന്നായി 25ഗ്രാം കഞ്ചാവും അളവ് തൂക്ക ഉപകരണങ്ങളും പിടികൂടി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം