ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ഉടമ മരിച്ചു. പയ്യോളി ഇരിങ്ങല്‍ സ്വദേശി സബിന്‍ ദാസ്(43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരിങ്ങലിലെ ബിആര്‍എസ് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് സ്ഥാപനത്തിന്‍റെ ഉടമയായിരുന്നു സബിന്‍. 

വടകരയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സബിന്‍ ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Read More:ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; പൂനെയില്‍ ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed