ബൈക്കുമായി എക്സൈസിന്റെ പിടിയിലായ യുവാവിന്റെ കൈവശം ഉണ്ടായിരുന്നത് ആറ് ഗ്രാമിലധികം മെത്താംഫിറ്റമിൻ

കാസർഗോഡ്: കാസർഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ് കെ (38 വയസ്)യാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളുടെ പോക്കറ്റിലും ബൈക്കിലും ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെടുത്തത്.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ അധിക ചുമതലയുള്ള കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാത്യു.കെ.ഡി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ മുരളി.കെ.വി, സി.കെ.വി.സുരേഷ്, സന്തോഷ്.വി.വി, പ്രിവന്റീവ്  ഓഫീസർ(ഗ്രേഡ്)മാരായ പ്രജിത്ത്.കെ.ആർ, നൗഷാദ്.കെ, അജീഷ്.സി, ജിതേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, സിജിൻ.സി, അതുൽ.ടി.വി, അഖിലേഷ്.എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കോട്ടയത്ത് 2.5 കിലോഗ്രാമോളം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. കോട്ടയം ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് സുനിൽ ബോയി എന്നയാളെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ്.പി.ജി യും പാർട്ടിയും ചേർന്ന് പിടികൂടിയത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഹരിഹരൻ പോറ്റി.എൻ, അരുൺ.സി.ദാസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നിഫി ജേക്കബ്, രജിത് കൃഷ്ണ, സജീവ്.കെ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സബിത രാജേഷ്, പ്രിയ.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്‌.എം.ജി, അരുൺലാൽ.ഓ.എ, ശ്യാം ശശിധരൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin