‘ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവിൽ’ മാർച്ച് 25 മുതൽ 31 വരെ റംസാൻ ഫെയർ, ഏപ്രിൽ 10-19 വിഷു ഫെയർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക. 

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും.സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വിഷു, റംസാൻ കാലത്ത് വിലക്കയറ്റം ഒഴിവാക്കാൻ വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ സർക്കാർ 100 കോടി രൂപ അനുവദിച്ചു

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin