മുംബൈ: തന്റെ പുതിയ ചിത്രമായ തുംകോ മേരി കസം റിലീസിനായി ഒരുങ്ങുകയാണ് നടി ഇഷ ഡിയോൾ. ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ തന്റെ അമ്മ ഹേമ മാലിനി വർഷങ്ങളായി തന്നെ എങ്ങനെ പിന്തുണച്ചുവെന്നും എങ്ങനെ മികച്ച ഉപദേശങ്ങൾ നൽകിയെന്നും ഇഷ തുറന്നു പറയുകയാണ്.
അഭിമുഖത്തിനിടെ, തന്റെ അമ്മ വർഷങ്ങളായി പഠിപ്പിച്ച ചില മൂല്യങ്ങളെക്കുറിച്ച് പഴയ ദൂം ഗേള്‍ തുറന്നു പറഞ്ഞു “എല്ലാ അമ്മമാരും പ്രത്യേകിച്ച് അവരുടെ പെൺമക്കളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം, വിവാഹശേഷവും നിങ്ങളുടെ സ്വന്തം വ്യക്തിത്വം ഉണ്ടായിരിക്കുക എന്നതാണ് വളരെ പ്രധാനം എന്നതാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്ത് ഒരു പേര് നേടിയിട്ടുണ്ടെന്നും നിങ്ങൾക്ക് ഒരു തൊഴിലുണ്ടെന്നും അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു. അത് ഒരിക്കലും നിർത്തരുത്. ജോലി ചെയ്യാൻ ശ്രമിക്കണം എന്ന് ഉപദേശിച്ചിരുന്നു”
“ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതും ഒരിക്കലും നശിച്ചു പോകാത്തതുമായ ഒരു കാര്യം പ്രണയമാണ്. നമുക്കെല്ലാവർക്കും അത് വേണം അത് നിലനിര്‍ത്തണം അതില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്നാണ് അമ്മ ഉപദേശിച്ചത്. എന്റെ മനസ്സിൽ ആ ഉപദേശം എപ്പോഴുമുണ്ട്. പക്ഷേ ഞാൻ ഇതുവരെ അത് അനുസരിച്ചിട്ടില്ല” ഇഷ കൂട്ടിച്ചേർത്തു.
ധർമ്മേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളാണ് ഇഷ ഡിയോൾ. 2012 ഇഷ ഭരത് തഖ്താനിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കളുണ്ട് 2017 ൽ ജനിച്ച രാധ്യ, 2019 ൽ ജനിച്ച മിറായ. 11 വർഷത്തിലേറെ നീണ്ട ദാമ്പത്യത്തിന് ശേഷം ഫെബ്രുവരിയിൽ ഇഷയും ഭരത് തഖ്താനിയും വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു.
‘പ്രിയപ്പെട്ടവര്‍ ആത്മാവ് മോഷ്ടിച്ചു’: തന്‍റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായകന്‍ അമാൽ മലിക്
മോഹൻലാലിന്റെ എമ്പുരാനൊപ്പം ഭാവനയുടെ ചിത്രവും; ‘ദി ഡോർ’ സെന്‍സറിംഗ് പൂര്‍ത്തിയായി