കൊച്ചി: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവിനെ കത്തിയുമായെത്തി ആക്രമിച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കര സ്വദേശിയായ യുവാവിനാണ് ക്രൂര മർദനമേറ്റത്. ആക്രമണം നടത്തിയ ശ്രീരാജ് പൊലീസ് പിടിയിലായി.
‘പണി’ സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നത് അനുകരിച്ചായിരുന്നു ശ്രീരാജിന്‍റെ ആക്രമണം. രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഉറങ്ങിക്കിടന്ന യുവാവിനെ ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പത്തിന്‍റെ പ്രശ്നം പറഞ്ഞായിരുന്നു ആക്രമണം.
യുവാവിനെ വീടിന് പുറത്തേക്ക് ബലമായി കൊണ്ടുപോയും ആക്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി മർദനമേറ്റ യുവാവിന്‍റെ ഫോണിൽ സ്റ്റാറ്റസായി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്. ‘പണി’ സിനിമയിലെ ഒരു രംഗം അനുകരിച്ചതാണ് താനെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പത്തിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *