കാണുമ്പോൾ അറപ്പും ഞെട്ടലും തോന്നുന്നു, പാത്രം നിറയെ വിഷമുള്ള ബ്ലഡ്‍വേമുകൾ, കയ്യിട്ട് യുവാവ്

ചില യൂട്യൂബർമാർ ചെയ്യുന്ന വീഡിയോകൾ കാണുമ്പോൾ എന്തിനാണ് ഇവർ ഇത് ചെയ്യുന്നത് എന്ന് നമുക്ക് തോന്നും. അതുപോലെ അടുത്തിടെ ഒരു യൂട്യൂബർ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് തന്നെയാണ് പലരും ചോദിക്കുന്നതും. 

നൂറിലധികം ബ്ലഡ്‍വേമുകൾ ഉള്ള ഒരു ബോക്സിനകത്ത് കയ്യിടുകയാണ് യുവാവ് ചെയ്യുന്നത്. ചെറിയ സമുദ്രജീവികളാണ് ബ്ലഡ്‍വേമുകൾ. ഇവയ്ക്ക് വിഷമുണ്ട്. കൂർത്ത പല്ലുകളാണ് ഇവയ്ക്ക്. ഇത്തരത്തിലുള്ള ബ്ലഡ്‍വേമുകളുടെ ബോക്സിനകത്താണ് യുവാവ് തന്റെ കയ്യിട്ടിരിക്കുന്നത്. 

താൻ തന്റെ കൈ വിഷമുള്ള ബ്ലഡ്‍വേമുകൾ ഉള്ള പാത്രത്തിലിട്ടു എന്നും താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വൃത്തികെട്ട കാര്യങ്ങളിൽ ഒന്നാണ് ഇത് എന്നും യൂട്യൂബറായ മാർക്ക് വിൻസ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. വീഡിയോയിൽ ഒരാൾക്ക് ബ്ലഡ്‍വേമിന്റെ കടിയേറ്റാൽ എത്രമാത്രം വേദനിക്കും എന്നും ഇയാൾ ചുരുക്കത്തിൽ വിശദീകരിക്കുന്നുണ്ട്. പിന്നീടാണ്, ഇയാൾ ബ്ലഡ്‍വേമുകളുടെ പാത്രത്തിൽ കയ്യിടുന്നത്. 

വെള്ളം നിറച്ച ഒരു പാത്രത്തിലേക്കാണ് ഇയാൾ ബ്ലഡ്‍വേമുകളെ ഇടുന്നത്. അതിലേക്ക് തന്റെ കയ്യിടുന്നതാണ് പിന്നെ കാണുന്നത്. കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നതാണ് വീഡിയോ. ഇയാളെ ബ്ലഡ്‍വേമുകൾ കടിക്കുന്നതും അതിന്റെ ഭാവവ്യത്യാസങ്ങൾ ഇയാളുടെ മുഖത്ത് പ്രകടമാകുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് നേരത്തേക്കാണ് ഇയാൾ കൈ ഈ ജാറിന്റെ അകത്തിട്ട് വയ്ക്കുന്നത്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Mark Vins (@realmarkvins)

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷെയർ ചെയ്ത വീഡിയോയാണ് ഇത്. അനേകങ്ങളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ശരിക്കും എന്തിനാണ് ഇയാളിത് ചെയ്യുന്നത്? അങ്ങേയറ്റം വിചിത്രമായ കാര്യം തന്നെ തുടങ്ങിയ അനേകം കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് നൽകുന്നത്. 

വധുവും വരനും ചുംബിക്കാനൊരുങ്ങി, അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് കളർബോംബ്, സാരമായ പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin