ഒറ്റദിവസത്തേക്ക് 1.18 ലക്ഷം, വീട്ടുജോലികൾ ചെയ്യാനും ഡേറ്റിം​ഗിന് പോവാനും റോബോട്ടിനെ വാടകയ്‍ക്കെടുത്ത് യുവാവ്

റോബോട്ടുകൾ ഇന്ന് പല മേഖലകളിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതോടെ ചൈനയിലെ ആളുകൾ അവയെ വച്ച് പുതിയ പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയാണ്. ഹോട്ടലിൽ മുതൽ നൃത്തമത്സരങ്ങളിൽ പങ്കെടുക്കാൻ വരെ റോബോട്ടുകളുണ്ട് ഇന്ന്. ഇപ്പോഴിതാ ചൈനയിലെ ഒരു ഇൻഫ്ലുവൻസർ ഒരു ദിവസത്തേക്ക് ഒരു റോബോട്ടിനെ വാടകയ്ക്കെടുത്തു. വീട്ടുജോലികൾ ചെയ്യാനും തനിക്ക് ഒരു കമ്പനിക്കും വേണ്ടിയാണത്രെ അയാൾ ഇത് ചെയ്തത്. 

സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പാചകം, വീടൊക്കെ വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനും, ഒരു ദിവസം തന്നോടൊപ്പം ഡേറ്റിംഗിന് പോകാനും വേണ്ടിയാണത്രെ ഇയാൾ ഈ ഹ്യൂമനോയിഡ് റോബോട്ടിനെ വാടകയ്ക്കെടുത്തത്. ഇതിന് വേണ്ടി 10,000 യുവാൻ (1.18 ലക്ഷം രൂപ) ആണ് ഇയാൾ ചെലവഴിച്ചത്. 

ചൈനയിലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിൽ ഇയാൾ ഇതേകുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. ഇത് ഇവിടെ വലിയ ചർച്ചകൾക്ക് കാരണമായി തീർന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ മനുഷ്യരുടെ ജീവിതത്തിൽ എങ്ങനെയാവും ഭാവിയിൽ റോബോട്ടുകൾ സ്വാധീനം ചെലുത്തുക, ഏതെല്ലാം മേഖലകളിൽ റോബോട്ടുകൾ ആധിപത്യം പുലർത്തും തുടങ്ങിയ അനേകം ചർച്ചകളും ഇതേ തുടർന്നുണ്ടായി. 

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആളാണ് 25 വയസ്സുള്ള ഷാങ് ജെന്യുവാൻ. 1.4 മില്ല്യൺ ഫോളോവേഴ്‌സുള്ള ഒരു ട്രാവൽ വ്ലോഗർ കൂടിയാണ് ഇയാൾ. മാർച്ച് 13 -നാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനൊപ്പം ഒരു ദിവസം ചെലവഴിക്കുന്നതിന്റെ ഒരു വീഡിയോ ഷാങ് പോസ്റ്റ് ചെയ്തത്. ചൈനയിലെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളിലൊന്നായ ജി1 റോബോട്ടായിരുന്നു ഇയാൾക്കൊപ്പം ഉണ്ടായിരുന്നത്. 

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം ‘ഡി’ എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin