എമ്പുരാനിൽ ഒളിപ്പിച്ച് വച്ച സര്‍പ്രൈസ് ലുക്കുണ്ടോ ? മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ പറയുന്നു
വ്യാഴാഴ്ച അർദ്ധരാത്രി ആരാധകരെ ആവേശത്തിലാക്കി എമ്പുരാൻ ട്രെയിലർ എത്തിയപ്പോൾ, റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിക്കുകയാണ് എമ്പുരാൻ ടീം. സ്റ്റീഫൻ നെടുമ്പള്ളിയേയും അബ്രഹാം ഖുറേഷിയേയും ലുക്ക് ഫീൽ കൊണ്ട് ഇന്ത്യൻ സിനിമയിലേക്ക് അവതരിപ്പിച്ച മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു..
എമ്പുരാനിൽ ഒളിപ്പിച്ചതെന്ത്
എമ്പുരാനിൽ എന്തൊക്കെയുണ്ടോ അതുപോലെയാണ് ട്രെയിലർ ഡിസൈൻ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരായ ഞങ്ങൾ എങ്ങനെയാണോ ആഗ്രഹിച്ചത് അതേപോലെയാണ് എമ്പുരാൻ പ്രേക്ഷകരും ട്രെയിലറിലെ എടുത്തിരിക്കുന്നത് അബ്രഹാം ഖുറേഷിയെ എങ്ങനെയാണോ ട്രെയിലറിലെ ടീസറിലും കണ്ടത്,അതിന്റെ കുറച്ചുകൂടെ സ്‌ക്രീൻ ദൈർഘ്യം കൂടുമെന്നല്ലാതെ ലുക്ക് പ്രേക്ഷകർ കണ്ടത് തന്നെയാണ്, അതിൽ നിന്ന് വ്യത്യസ്തമല്ല. സിനിമയ്ക്ക് ആവശ്യമുള്ള കുഞ്ഞു കുഞ്ഞു ഹിഡൻ സർപ്രൈസുകൾ എമ്പുരാനിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അത് കഥ ഡിമാൻഡ് ചെയ്യുന്ന സർപ്രൈസുകളാണ്.
ആറു വർഷങ്ങൾ, നേരിട്ട വെല്ലുവിളികൾ
ലൂസിഫറിൽ നിന്ന് ആറു വർഷത്തെ പ്രീക്വലായാണ് എമ്പുരാൻ എത്തുന്നത്. ഓഫ് സ്ക്രീൻ ലുക്കിൽ തന്നെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പക്ഷേ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്ന ലാൽ സാറിനോ, സെയ്ത് മസ്ദൂദായി എത്തുന്ന പൃഥ്വിരാജിനോ, ജതിൻ രാംദാസായി എത്തുന്ന ടോവിനോ തോമസിനോ വലിയ മാറ്റങ്ങൾ സംഭവിക്കാത്തത് കൊണ്ട് മേക്കോവറിന് കുറച്ചുകൂടെ ഈസിയായിരുന്നു. എന്നാൽ നെടുമ്പള്ളിയിലെ അച്ഛനായി എത്തുന്ന ഫാസിൽ സാറിന്റെ മേക്കോവർ അത്ര എളുപ്പമായിരുന്നില്ല. അത്രയും വർഷത്തെ മാറ്റം അവരിൽ പ്രകടമായിരുന്നു.
സ്റ്റീഫനിൽ അബ്രഹാം ഖുറേഷിയിലേക്ക്
ലൂസിഫർ ചെയ്യുന്ന സമയത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു സ്റ്റീഫൻ നെടുമ്പള്ളിയുടെ വെള്ള വസ്ത്രത്തിൽ നിന്ന് അബ്രഹാം ഖുറേഷിലേക്കുള്ള ട്രാൻസ്ഫോർമേഷൻ. വൈറ്റ് ആൻഡ് വൈറ്റിൽ വരുന്ന സ്റ്റീഫന്റെ രണ്ടു സൈഡിലെ വെള്ള മുടികൾ അബ്രഹാം ഖുറേഷിലേക്ക് വരുമ്പോൾ അതിനെ എങ്ങനെയാണ് മറ്റുളവർ എടുക്കുക എന്നൊരു ആശങ്ക ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങളെപോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അതിന് കിട്ടിയ സ്വീകാര്യത. അത് എടുത്തു പറഞ്ഞു ചർച്ചകൾ നടന്നപ്പോൾ സന്തോഷം തോന്നി. പിന്നെ ലാൽ സാർ വൈറ്റ് ആൻഡ് വൈറ്റിൽ വരുമ്പോഴും ബ്ലാക്ക് ആൻഡ് ബ്ലാക്കിൽ വരുമ്പോഴും പ്രത്യേക എസ്തെറ്റികാണ് സംഭവിക്കുന്നത്. മേക്കോവറിനേക്കാൾ അത് മുന്നിൽ നിൽക്കും.
ഒപ്പം അത്തരത്തിൽ ഏറ്റവും മികച്ച രീതിയിൽ സ്റ്റീഫനെയും അബ്രഹാം ഖുറേഷിയിയേയും പൃഥ്വിരാജ് എന്ന മേക്കർ വലിയൊരു ക്യാൻവാസിൽ അവതരിപ്പിക്കുമ്പോൾ, അതിനെ ഏറ്റവും സൗന്ദര്യത്മകമായി അവതരിപ്പിക്കാൻ മേക്കപ്പ് ടീം മുതൽ സിനിമോട്ടോഗ്രഫി ടീം വരെ ഒപ്പം നിൽക്കുന്നു. അബ്രഹാം ഖുറേഷിയുടെ ലുക്ക് ഫീലും അയാളുടെ വേൾഡ് ക്രീയേറ്റ് ചെയ്യുമ്പോഴും ഞാൻ ഹാപ്പിയായിരുന്നു.നമ്മുടെ സാധ്യതകളെ അത് ഈസിയാക്കിയത് കൊണ്ട് ചാലഞ്ചിങ്ങായല്ല അത് തോന്നിയത്.
പൃഥ്വിരാജിന്റെ വർക്കിംഗ് സ്റ്റൈൽ
ഓരോ സംവിധായകരുടെ കൂടെ വർക്ക് ചെയ്യുമ്പോഴും ഓരോ രീതിയിലുള്ള അനുഭവങ്ങളാണ്. പലരും ഷൂട്ട് ചെയ്ത വിഷ്വൽസിന് രഹസ്യ സ്വഭാവം കാണിക്കാറുണ്ട്. പക്ഷെ പൃഥ്വിരാജ് എന്ന മേക്കർ അങ്ങനെയല്ല, ഒപ്പമുള്ള ടെക്‌നീഷ്യന്മാർ എടുത്ത ഫൂട്ടേജ് കാണണമെന്നും, അത് കാണുമ്പോൾ ഞങ്ങളിലെ റീക്ഷൻസും ഒപ്പം അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റും കാണുമ്പോൾ ഞങ്ങളെപ്പോലുള്ള ആ ടീമിനൊപ്പമുള്ളവർക്ക് പ്രചോദനമാവും.
എമ്പുരാൻ എന്ന സിനിമ വിവരിക്കുന്നവരെ ഓപ്പൺ ചർച്ചകൾക്ക് സ്പേസ് ഇടുന്ന ഒരു മേക്കറാണ്. നമ്മുടെ കണ്ണുകളിൽ നിന്ന് പോലും അദ്ദേഹം റീക്ഷൻസ് എടുക്കും, ഒപ്പമുള്ളവരോട് വിശ്വാസിത കാണിക്കുന്ന ഒരു മേക്കറാണ്. ആ ആത്മവിശ്വാസം കൊണ്ട് തന്നെയാണ് ടീസർ ലോഞ്ച് സമയത്ത് അയാളുടെ സിനിമയിൽ വർക്ക് ചെയ്ത എല്ലാ ടെക്‌നീഷ്യന്മാരെ ഏത് ഇന്റർനാഷണൽ തലത്തിലുള്ള സിനിമകളുടെയും ഭാഗമാവാനുള്ള കാലിബർ ഉള്ളവരാണെന്ന് പറഞ്ഞത് പേഴ്‌സണലി ഞങ്ങളുടെയെല്ലാം കരിയറിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ
പൃഥ്വിരാജ് എന്ന സംവിധായകൻ അവതരിപ്പിക്കുന്നുവെന്നത് തന്നെയാണ് എമ്പുരാനെ പാൻ ഇന്ത്യൻ സിനിമയാക്കി മാറ്റുന്നത്. എസ് എസ് രാജമൗലിയും പ്രശാന്ത് നീലിനെ പോലെയുള്ള സംവിധായകരെല്ലാം പൃഥ്വിരാജ് ഒരുക്കുന്നതെന്നതുകൊണ്ടാണ് ഇത് ഉറ്റുനോക്കുന്നത്.എമ്പുരാൻ പോലെയുള്ള സിനിമകൾ വരുമ്പോൾ അതിന്റെ അണിയറയിലുള്ളവരെ കൂടി പാൻ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തുകയാണ്. ഇത് സ്വീകരിക്കുന്ന ആൾക്കാരുടെ എണ്ണം കൂടുതലാണെന്നത് തന്നെയാണ് സന്തോഷം.
ലാലേട്ടൻ നല്ലൊരു മനുഷ്യൻ
മേക്കപ്പ് അസിസ്റ്റന്റായും ലാൽ സാറിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഇൻഡിപെൻഡന്റായതിന് ശേഷം അഞ്ചോളം സിനിമകൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു. അദ്ദേഹത്തിനൊപ്പം ആർക്കും കംഫോർട്ടാക്കി ജോലി ചെയ്യാൻ കഴിയും. ഇന്ത്യൻ സിനിമയിൽ തന്നെ അങ്ങനെയൊരു ആക്ടറില്ല.
ലൂസിഫറിന്റെ ഭാഗമാവുന്നത്
‘9’ എന്ന സിനിമയുടെ ഭാഗമായി വർക്ക് ചെയ്യുമ്പോഴായിരുന്നു ലൂസിഫറിന്റെ പ്ലാനിങ് തുടങ്ങുന്നത്. അന്ന് പൃഥ്വി ഇതേകുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഞാൻ മറ്റൊരു സിനിമയിൽ വർക്ക് ചെയ്യുമ്പോഴാണ് പൃഥ്വിയുടെ കാൾ വരുന്നത്. മലയാളത്തിലെ മികച്ച നടൻ ആദ്യമായി സിനിമ ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ വർക്കിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു ടെക്‌നീഷ്യനും ആ അവസരം മിസാക്കില്ല. അതേ കാരണം തന്നെയാണ് എന്നെയും ലൂസിഫറിലേക്ക് ഇൻ ആക്കിയത്. അതിന് ശേഷം ബ്രോ ഡാഡിയും വർക്ക് ചെയ്തു.
‘എല്ലാം ദൈവം തീരുമാനിക്കട്ടെ’; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ
13 മടങ്ങ് ഷോ കൗണ്ട് സല്‍മാന്, പക്ഷേ; യുഎസില്‍ ‘സിക്കന്ദറി’നെ മലര്‍ത്തിയടിച്ച് ‘എമ്പുരാന്‍’, കണക്കുകൾ