‘എമ്പുരാനിലെ മോഹന്‍ലാലിന്‍റെ പ്രതിഫലം’; പൃഥ്വിരാജിന് പറയാനുള്ളത്

ഇന്ത്യയിലെ മറ്റ് പല ചലച്ചിത്ര വ്യവസായവുമായും തട്ടിച്ചു നോക്കുമ്പോള്‍ ചെറുതാണ് മലയാള സിനിമ. എന്നാല്‍ ബജറ്റിന്‍റെ കാര്യത്തില്‍ മാത്രമാണ് അത്. അതേസമയം താരതമ്യേന ചെറിയ ബജറ്റില്‍ നിന്നും പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ മറുഭാഷാ സിനിമകളെ അമ്പരപ്പിക്കുന്ന നിലവാരം മോളിവുഡ് നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട സാമ്പത്തികമായ ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ചിത്രത്തിന്‍റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡില്‍ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയുള്ള ചില വലിയ പേരുകാരെ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ഉണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവരില്‍ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിച്ചു. പലരും താല്‍പര്യപൂര്‍വ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്. എന്നാല്‍ ഇടനിലക്കാരായ ഏജന്‍റുമാര്‍ പറയുന്ന പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ഈ സിനിമയ്ക്ക് പരമാവധി എത്ര വരെ മുടക്കാമെന്ന് എനിക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു, പൃഥ്വിരാജ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രൂപ പോവും പ്രതിഫലമായി വാങ്ങിയില്ലെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജും അങ്ങനെ ആയിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലും പറഞ്ഞു. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും അഭിനയിച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടെയും തങ്ങളുടെ വിഷനും ശ്രമവും മനസിലാക്കി പ്രതിഫലം നോക്കാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് . 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ലെ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ മുടക്കിയിരിക്കുന്നത് സിനിമയുടെ മേക്കിംഗില്‍ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; ‘കരുതൽ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin