Horoscope Today : സാമ്പത്തികമായി മികച്ച ദിവസം, പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കൈവരിക്കും ; ഇന്നത്തെ ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
യാത്രകൾ ഉൾപ്പെടെ പലകാര്യങ്ങൾക്കും തടസ്സം ഉണ്ടാകും.വീട്ടിൽ നിന്ന് തന്നെ ചി ല എതിർപ്പുകൾ നേരിടേണ്ടിയും വരാം.
ഇടവം:- (കാർത്തിക 3/4m രോഹിണി, മകയിരം 1/2)
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ അനുകൂലമായ ദിവസമാണിന്ന്. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മടിയും അലസതയും ഒക്കെ തോന്നാൻ ഇടയുള്ള ദിവസമാണിന്ന്. അസുഖങ്ങൾ വർധിക്കാനും ഇടയുണ്ട്.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
പുതിയ ചില ആശയങ്ങൾ മനസ്സിലേക്ക് വരാൻ സാധ്യത കാണുന്നു. നല്ല അവസരങ്ങൾ ലഭിക്കാനും ഇടയാകും.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4)
ഒറ്റക്കുള്ള യാത്രകൾക്ക് കൂടുതൽ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി മികച്ച ദിവസമാണ്. പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കൈവരിക്കാനും കഴിയും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
തൊഴിൽപരമായ നേട്ടങ്ങൾക്കു വേണ്ടിയുള്ള പരീക്ഷകൾ ജയിക്കും. ചെറിയ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ സന്തോഷകരമായ ദിവസമാണെന്ന്. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ ഇടയാകും.
ധനു:-( മൂലം, പൂരാടം, ഉത്രാടം 1/4)
അധികമായി പണം ചിലവാകുന്ന ദിവസമാണിന്ന്. ജലയാത്രകൾ നടത്താനും ഇട യുണ്ട്. തടസ്സങ്ങൾ താനേ ഒഴിവാകും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാണ്.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
പുതിയ തൊഴിൽ കണ്ടെത്തും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കുന്ന പോലെ എല്ലാം നടക്കുന്ന ദിവസമാണിന്ന്. ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ നേടാനാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
.
.