ഹെൽത്തി ഉലുവ ചീര തോരൻ തയ്യാറാക്കാം; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നല്ല ഹെൽത്തി ഉലുവ ചീര തോരൻ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മേത്തി ചീര ഇല – 1 പിടി
സവാള – 1( ചെറുതായി അരിഞ്ഞത് )
ചെറിയ ഉള്ളി – 3 എണ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 1 എണ്ണം ( എരിവിന് ആവശ്യത്തിന് എടുക്കാം )
ചെറിയ ജീരകം – 1 ടീസ്സ്പൂൺ
മഞ്ഞൾ പൊടി – 1 ടിസ്സ്പൂൺ
തേങ്ങ ചിരകിയത് – 2 പിടി
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടേസ്സ്പൂൺ
വറ്റൽമുളക് – 1
ഉഴുന്ന്- 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഉലുവ ഇല നല്ലോണം മണ്ണ് കളഞ്ഞ് കഴുകിയെടുത്ത് ഇല നീക്കിയെടുക്കണം. ഇനി പാകം ചെയ്യാനായിട്ട് പാൻ അടുപ്പത്ത് വച്ച് അതു ചൂടായി കഴിയുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, ഉഴുന്ന് എന്നിവ കൊടുത്തിട്ടുള്ള അളവിൽ ഇട്ട് താളിച്ചെടുക്കാം. ഇനി നമുക്കത്തിലേയ്ക്ക് ചെറുതായി അരിഞ്ഞ് വച്ചേക്കുന്ന സവാളയിട്ട് അതൊന്ന് ഗോൾഡൺ കളർ ആയി വരുമ്പോള്‍ നമ്മൾ എടുത്ത് വച്ചേക്കുന്ന ഉലുവ ഇല ഇതിലേക്കിട്ട് ഒന്നിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കാം. ഇനി അരപ്പ് തയാറാക്കാനായിട്ട് മിക്സി ജാറിലേയ്ക്ക് തേങ്ങ, വെളുത്തുള്ളി, ജീരകം, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കാം. ഇനി ഈ അരപ്പ് നമ്മുടെ ചീരയിലേയ്ക്ക് ചേർത്ത് ഒരു 2 മിനിറ്റ് അരപ്പോന്നു ചൂടാകുന്ന വരെ അടച്ചു വച്ച് വേവിച്ച് കഴിഞ്ഞാൽ നമ്മുടെ ടേസ്റ്റി മേത്തി/ഉലുവ ചീര തോരൻ റെഡി.
Also read: ഉഗ്രന്‍ ടേസ്റ്റില്‍ ചില്ലി ഫിഷ് തയ്യാറാക്കാം; റെസിപ്പി