സർക്കാർ മേഖലയിലെ ഒരേയൊരു ‘5 സ്റ്റാർ’ ഹോട്ടൽ; മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും പഞ്ചനക്ഷത്ര പദവി

തിരുവനന്തപുരം: മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും 5 സ്റ്റാർ പദവി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കേന്ദ്ര സർക്കാർ വീണ്ടും അഞ്ചു വർഷം പദവി നൽകിയത്. 2018 ൽ മാസ്കറ്റ് ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിച്ചിരുന്നു.  2023ൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഒരു വർഷം കൂടി കാലാവധി നിട്ടി നൽകി. നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ശേഷം ഐടിഡിസി നടത്തിയ പരിശോധനയിലാണ് വീണ്ടും പഞ്ചനക്ഷത്ര പദവി മാസ്കറ്റ് ഹോട്ടലിന് കേന്ദ്രം നൽകിയത്. സർക്കാർ മേഖലയിലെ ഏകപഞ്ചനക്ഷത്ര ഹോട്ടലാണ് തിരുനവന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.

2022ൽ  മാസ്‌കോട്ട് ഹോട്ടലിന്റെ പുനരുദ്ധാരണത്തിനായി 25 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചിരുന്നു.  ഹോട്ടലിന് ഫൈവ് സ്റ്റാർ പദവി ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു  ടൂറിസം വകുപ്പ് മാസ്കറ്റ് ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  മാസ്‌കോട്ട് ഹോട്ടലിന്റെ 100-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) തയ്യാറാക്കിയ പദ്ധതി പ്രകാരം വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.   നവീകരണം പൂർത്തിയാക്കി പൊതുമേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ എന്ന പദവി വീണ്ടും നിലനിർത്തിയിരിക്കുകയാണ് മാസ്കറ്റ് ഹോട്ടൽ.

Read More :  5000ത്തിന് ഒരു കോടി, അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ സ്വത്തും പണവും വാഗ്ദാനം ചെയ്ത് 500 കോടിയുടെ തട്ടിപ്പ്
 

By admin