മലപ്പുറം: വേനൽ ചൂട് കൂടിയതോടെ ജില്ലയിൽ വൈദ്യുതി ഉപയോഗം വർധിക്കുന്നു. ഫെബ്രുവരി അവസാനം വരെയുള്ള കണക്ക് പ്രകാരം 201 മില്യൺ യൂനിറ്റിലേക്കെത്തി. കഴിഞ്ഞ വർഷം ഇത് ഏകദേശം 170 മുതൽ180 മില്യൺ യൂനിറ്റ് വരെയായിരുന്നു. ഇത് 20 മുതൽ 30 മില്യൺ യൂനിറ്റിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓരോ ദിവസം പിന്നിടുമ്പോറും വേനൽ കനക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് വൈദ്യുതി ഉപയോഗവും കുത്തനെ മുകളിലേക്ക് ഉയരുകയാണ്. വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെയാണ് കൂടുതൽ ഉപയോഗം.
രാത്രിയിലെ അമിത ലോഡിൽ ഫെബ്രുവരിയിൽ മഞ്ചേരി സർക്കിളിന് കീഴിൽ മാത്രം മൂന്ന് വിതരണ ട്രാൻസ്ഫോമറുകൾ തകരാറിലായി. രാത്രി 11 ഓടെയാണ് കേടുവന്നത്. 2024 മേയിൽ 232 മില്യൺ യൂനിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. നിലവിലെ സാഹചര്യം പരിഗണിച്ചാൽ ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിൽ വിനിയോഗം ഇനിയും ഉയരും. ചൂട് കൂടുന്നതിന് അനുസരിച്ച് ഫാൻ, എ.സി എന്നിവയുടെ പ്രവർത്തനം വർധിക്കുന്നതോടെ വിനിയോഗം ഇരട്ടിയാകും. ഇത്തവണ മുൻ വർഷത്തെക്കാൾ ഉപയോഗം ഉയരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നിലവിൽ ജില്ലയിൽ വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറം പാക്കേജ് കെ.എസ്.ഇ.ബി പ്രഖ്യാപിച്ചിട്ടുണ്ട്. 410.93 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ കാരണം ടെൻഡർ വൈകുകയാണ്. വിഷയം വൈദ്യുതി ബോർഡിന്റെ പരിഗണനയിൽ കിടക്കുകയാണ്. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടായാൽ മാത്രമേ ടെൻഡർ ആരംഭിക്കാനും വർക്ക് ഓർഡർ നൽകാനും കെ.എസ്.ഇ.ബിക്ക് കഴിയൂ.
ടെൻഡറിന് അനുമതി കിട്ടിയാൽ ജില്ലക്ക് മാത്രമായി വിതരണ ശേഷി കൂടിയ 300 ലധികം ട്രാൻസ്ഫോമറുകളാണ് വരിക. ട്രാൻസ്പോമറുകൾ കൈമാറാൻ കമ്പനികൾ തയ്യാറായിട്ടുണ്ട്. എന്നാൽ ടെണ്ടർ പൂർത്തീകരിക്കാത്തത് കാരണം മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് അധികൃതർ. ജില്ലയിൽ പല പ്രധാന കേന്ദ്രങ്ങളിലും പഴയകിയ വിതരണ ട്രാൻസ്ഫോമറുകൾ ഉപയോഗിച്ചാണ് പ്രവർത്തനം. ലോഡ് കൂടുന്നതോടെ ട്രാൻസ്പോമറുകൾ മികച്ചതും പണി മുടക്കുന്ന സ്ഥിതിയുണ്ട്. ഇവക്ക് പകരം പുതിയ വിതരണ ശേഷി കൂടിയ ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചാൽ ഓവർ ലോഡ് പ്രശ്നത്തിന് പരിഹാരമാകും. കൂടാതെ പഴയതിന് പകരം പുതിയ കമ്പികൾ സ്ഥാപിക്കുന്നതും മേഖലക്ക് ഗുണകരമാണ്. 410.93 കോടിയിൽ 16 നിയമസഭ മണ്ഡലങ്ങളിലായി 1,978 പ്രവൃത്തികളാണ് നടക്കുക.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
eveningnews malayalam
KERALA
kerala evening news
kseb
LOCAL NEWS
MALABAR
MALAPPURAM
malappuram news
manjeri news
കേരളം
ദേശീയം
വാര്ത്ത