രണ്ട് കാപ്പ പ്രതികൾ കഞ്ചാവുമായി എക്സൈസ് പിടിയിൽ

ആലപ്പുഴ: രണ്ട് കാപ്പ പ്രതികൾ കഞ്ചാവുമായി എക്സൈസ് പിടിയിൽ. ആലപ്പുഴ കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. കുമ്പളം സ്വദേശി മഹേഷ്, മരട് സ്വദേശി അഫ്സൽ അബ്‍ദു എന്നിവരാണ് പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി. ആലപ്പുഴയിൽ ഒളിവിൽ കഴിയുന്നതിനും ചെലവിന് പണം കണ്ടെത്തുന്നതിനുമാണ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതെന്ന് ഇരുവരും എക്സൈസിനോട് പറഞ്ഞു. 

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin