പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്പിൽ ആണ് കഞ്ചാവ് ചെടി പിടിച്ചത്. മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു. വാഴ കൃഷിയുടെ ഇടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്നും നാട്ടുകൽ സി ഐ ഹബീബുള്ള അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin