പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ പാമ്പ് കടിയേറ്റ് മരിച്ചു; സംഭവം വീട്ടിൽ കയറിയ മൂർഖനെ പിടിക്കുന്നതിനിടെ
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതൽ പാമ്പ് പിടുത്തക്കാരൻ ആണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ; എട്ട് വർഷമായി അനധികൃത താമസമെന്ന് കണ്ടെത്തി