നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ്, ജ്വല്ലറി ഉടമകളിൽ 2 പേർ അറസ്റ്റിൽ
മലപ്പുറം : എടപ്പാളിൽ നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ് നടത്തിയ പരാതിയിൽ ജ്വല്ലറി ഉടമകളിൽ രണ്ടു പേർ അറസ്റ്റിൽ. അയിലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേർ ഒളിവിലാണ്. ഇവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം. ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും ഡെപ്പോസിറ്റായി സ്വീകരിച്ച് ലാഭം കൊടുക്കാതെയും സ്വർണവും പണവും തിരിച്ചു നൽകാതെ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.