താമരശ്ശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ; കൈ മലർത്തി പൊലീസ്, ‘സഹായിക്കുന്നില്ല’

കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ലഹരി മാഫിയ ലഹരി വിരുദ്ധ പ്രവർത്തകരെയും ലക്ഷ്യമിടുന്നതായി പരാതി. ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നുവെന്നാണ് പരാതി. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. എന്നാൽ പൊലീസിന്റെ സഹായം തങ്ങൾക്ക് കിട്ടുന്നില്ലെന്നും കർമ്മ സമിതി പരാതിപ്പെടുന്നു. 

എല്ലാ രാഷ്ട്രീയ മതസംഘടനയിലുള്ളവരും ജനകീയ സമിതിയിൽ ഉണ്ട്. 30ഓളം ഫ്ലെക്സ് ബോർഡുകൾ പലയിടങ്ങളിലായി വെച്ചിരുന്നു. അത് അവർ നശിപ്പിച്ചു കളഞ്ഞുവെന്ന് ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. കൂടാതെ ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോയെടുത്ത് ലഹരി മാഫിയകൾക്ക് നൽകുകയും അവർ ആളുകളെ ആക്രമിക്കുകയാണന്നും ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. നേരത്തെ, ഒരാളെ വാഹനം ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇക്കാര്യം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. കേസ് എവിടെയെത്തി എന്നുവരെ അറിയില്ല. ലഹരി മാഫിയക്ക് നൽകുന്ന സഹായം പോലും ഞങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ജനകീയ സമിതി പ്രവർത്തകൻ പറയുന്നു. 

താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണ്. രാത്രി കാലങ്ങളായാൽ നാലാം വളവിൽ ആളുകൾ തമ്പടിക്കും. ഇവർ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയാൽ പൊലീസിനെ അറിയിച്ചാൽ പൊലീസ് കൈ മലർത്തുന്നതാണ് സ്ഥിരം പതിവ്. പൊലീസിന് സ്ഥലത്തെത്താൻ വാഹം പോലുമില്ലെന്നതാണ് വിഷയം. അടിവാരത്തുനിന്ന് 2 കേസുകൾ പിടിച്ചു. എന്നാൽ അവർക്ക് പിന്നിലുള്ളവരെയാണ് അറിയേണ്ടത്. പൊലീസ് പ്രതികളെ പിടിച്ചാൽ അതിന് പിറകിലുള്ളവരെ അന്വേഷിക്കാറില്ല. ഓരോരുത്തർ മരിക്കുമ്പോൾ മാത്രമാണ് പിന്നിലുള്ള കാരണങ്ങൾ പുറത്തുവരുന്നതെന്നും ജനകീയ സമിതി പ്രവർത്തകർ പറയുന്നു. 

കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച യുവാവ് മരിച്ചു; അപകടം കൊലപാതകമെന്ന് പൊലീസ്, പ്രതിയ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin