കൃഷി നോക്കാനായി രാവിലെ വീടുവിട്ടിറങ്ങി, രാത്രിയായിട്ടും തിരിച്ചെത്തിയില്ല; സൂര്യാഘാതമേറ്റ് കർഷകൻ മരിച്ച നിലയിൽ

മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധൻ ഉച്ചയോടെയാണ് മരിച്ചതെന്ന്  കരുതുന്നു. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെൽകൃഷിയുണ്ട്. കൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ രാത്രി 8.40ന് പാടത്ത് വീണ നിലയിൽ കണ്ടെത്തി. പ്രഭാകരന്റെ സ്കൂട്ടർ മറിഞ്ഞ് ശരീരത്തിൽ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: പ്രവീഷ്, വിനേഷ്. മരുമകൾ: അശ്വതി. 

ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ഓടിക്കൊണ്ടിരുന്ന ബസിന് തീയിട്ട് ഡ്രൈവർ; പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin