‘കാവലിന് കുഞ്ഞുങ്ങൾ’, തേൻ കൂട്ടിൽ പിടിക്കാനുള്ള ശ്രമത്തിനിടെ നഖം തട്ടിയത് വൈദ്യുത ലൈനിൽ, കരടി ചത്തു

കൂനൂർ: തേൻ തേടിയെത്തിയ കരടിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കൂനൂരിലാണ് സംഭവം. തേനീച്ച കൂടിലേക്ക് എത്താനായി ഇലക്ട്രിക് പോസ്റ്റിൽ കയറിയ കരടി വൈദ്യുതാഘാതമേറ്റ് തെറിച്ച് വീഴുകയായിരുന്നു. വിരമിച്ച സൈനികനായ വരദരാജ് എന്നയാളുടെ തേയില തോട്ടത്തിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് അഞ്ച് വയസ് പ്രായമുള്ള കരടിക്ക് ഷോക്കേറ്റത്.

വിരലിലെ നഖം വൈദ്യുത കമ്പിയിൽ തട്ടിയതാണ് അപകടത്തിന് പിന്നിലെന്നാണ് വിവരം. ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരടിയുടെ മൃതദേഹം തോട്ടം ഉടമ കണ്ടെത്തിയ്ത സംഭവത്തിന് പിന്നാലെ തോട്ടം മേഖലയിലെ ഇലക്ട്രിക് പോസ്റ്റുകൾക്ക് ചുറ്റും വല വയ്ക്കണമെന്ന നിർദ്ദേശം വനംവകുപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ വന്യമൃഗങ്ങൾ പതിവായി എത്താറുള്ളതിനാൽ ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനാണ് ഇത്തരമൊരു നിർദ്ദേശം. 

പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ്യ വിദഗ്ധൻ, പുള്ളിപ്പുലി ചത്തു

ഇതേ ഇലക്ട്രിക് പോസ്റ്റിലെ തേൻ കൂട് എടുക്കാനുള്ള ശ്രമത്തിനിടെ നാല് വർഷം മുൻപും ഒരു കരടി ചത്തിരുന്നു. വനംവകുപ്പ് ജീവനക്കാരെത്തി കരടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്കായി കരടിയുടെ സാംപിളുകളും വെറ്റിനററി വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. കരടി കുഞ്ഞുങ്ങളുമായാണ് കൂനൂരിന് സമീപത്ത് എത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. വൈദ്യുതി പോസ്റ്റിന്റെ മുകൾ ഭാഗത്തായി ഏറെക്കാലമായി ഈ തേനീച്ചക്കൂടുണ്ടെന്നാണ് തോട്ടമുടമ വിശദമാക്കുന്നത്. വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ കരടിയുടെ മൃതദേഹം സംസ്കരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin