ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 58 കോടി സമ്മാനത്തുക വിതരണം ചെയ്യമ്പോള്‍ ഓരോ കളിക്കാരനും കിട്ടുന്നത്
മുംബൈ: ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 58 കോടി രൂപ സമ്മാനത്തുത എങ്ങനെ വിതരണം ചെയ്യുമെന്നതിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ട് ബിസിസിഐ. ഇന്ത്യൻ ടീമിലെ 15 താരങ്ങള്‍ക്കും മൂന്ന് കോടി രൂപ വീതമായിരിക്കും സമ്മാനത്തുകയായി ലഭിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.
15 അംഗ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗ്, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും മൂന്ന് കോടി രൂപ തന്നെ സമ്മാനത്തുകയായി ലഭിക്കും. ഇതോടെ 58 കോടിയില്‍ 45 കോടി രൂപ കളിക്കാര്‍ക്കായി വിതരണം ചെയ്യും. ശേഷിക്കുന്ന 13 കോടി രൂപയില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും കളിക്കാരുടേതിന് തുല്യമായി മൂന്ന് കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.
ഇന്ത്യൻ ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. ബാറ്റിംഗ് കോച്ച് സീതാൻഷു കൊടക്, സഹ പരിശീലകനായ അഭിഷേക് നായര്‍, റിയാന്‍ ടെന്‍ ഡോഷെറ്റെ, ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ്, ഫിസിയോ തെറാപ്പിസ്റ്റ് കമലേഷ് ജെയ്ൻ, യോഗേഷ് പാര്‍മര്‍, ടീം ഡോക്ടര്‍ ആദിത്യ ഡഫാട്രേ, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവീന്ദ്ര ദ്വാഗി, നുവാന്‍ ഉദേനേകെ, ധ്യാനാന്ദ് ഗരാനി, മസാജര്‍ ചേതന്‍ കുമാര്‍, രാജീവ് കുമാര്‍, അരുണ്‍ കനഡെ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹാം ദേശായി എന്നിവര്‍ക്കാണ് 50 ലക്ഷം രൂപ വീതം ലഭിക്കുക.
ഇതിന് പുറമെ ടീമിന്‍റെ മീഡിയ മാനേജര്‍, ലെയ്സണ്‍ ഓഫീസര്‍ തുടങ്ങിയ ബിസിസിഐ ഒഫീഷ്യല്‍സിന് 25 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ലഭിക്കും.ഇതിന് പുറമെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്ക് 30 ലക്ഷവും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ അജയ് രത്ര, സുബ്രതോ ബാനര്‍ജി, എസ് ശരത്, ശിവ്‌സുന്ദര്‍ ദാസ് എന്നിവര്‍ക്ക് 25 ലക്ഷം വീതവും സമ്മാനത്തുകയായി ലഭിക്കും.
ചാമ്പ്യൻസ് ട്രോഫി കിരീടജേതാക്കള്‍ക്ക് ഐസിസി നല്‍കി സമ്മാനത്തുത 19.45 കോടി രൂപയാണെന്നും ഇത് കളിക്കാര്‍ക്ക് മാത്രമായിരിക്കും വിതരണം ചെയ്യുകയെന്നും സൈക്കിയ പറഞ്ഞു. ഇതില്‍ നിന്ന് ഓരോ കളിക്കാരനും 1,43,58000 രൂപയും ലഭിക്കുമെന്ന് സൈക്കിയ പറഞ്ഞു.