ആശ സമരത്തിലെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്ന് പി രാജീവ്, ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.ലോക സന്തോഷ ദിനം ആണ് ഇന്ന്.
പക്ഷെ ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാമെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു.സമരം ചെയ്യുന്നവരെ  സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു.സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ല.വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ല.സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവിഷ്കൃത പദ്ധതിയാണെങ്കിലും നൽകുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നൽകുന്നതെന്ന് മന്ത്രി പി രാജീവ്‌ വിശദീകരിച്ചു.ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യും.ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുത്.സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണ്. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്‍റെ  രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.

 

By admin