അൽ ഐനിൽ വാഹനാപകടം, മലയാളിക്ക് ദാരുണാന്ത്യം
അൽ ഐൻ: യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി പുതുശ്ശേരി ആലുങ്കൽ മനു ഡി മാത്യു ആണ് മരിച്ചത്. 36 വയസ്സായിരുന്നു. യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായാണ് ജോലി ചെയ്തിരുന്നത്. മനു സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ക്രിസ്റ്റിയാണ് ഭാര്യ. മക്കൾ: ബോർണിസ് മനു, ബെനീറ്റ മനു. സംസ്കാരം പിന്നീട് നടക്കും.
read more: കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ നിര്യാതനായി