അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ; എട്ട് വർഷമായി അനധികൃത താമസമെന്ന് കണ്ടെത്തി
കൊച്ചി: എറണാകുളം അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനായി ഇരുവരും വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയും ചെയ്തിരുന്നു.