സൗപര്‍ണിക ലോഡ്ജിൽ വെളുപ്പിന് മദ്യപാനം, പരാതി പറഞ്ഞ മാനേജറെ ബിയർകുപ്പികൊണ്ട് തലക്കടിച്ചു; 2 പേർ പിടിയിൽ

മലപ്പുറം: കൂത്താട്ടുകുളത്തെ ലോഡ്ജിൽ വെളുപ്പിന് മൂന്നുമണിയോടെ  മദ്യപിച്ചു അതിക്രമം കാണിച്ച മലപ്പുറം സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം സൗപര്‍ണിക ലോഡ്ജിലാണ് സംഭവം. മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പെയിന്‍റിംഗ് പണിക്കാരെന്ന് പറഞ്ഞ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന മാനേജരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ഇറക്കിവിട്ടിരുന്നു. രാത്രി മൂന്നു മണിയോടെ തിരിച്ചുവന്നാണ് ഇവര്‍ ആക്രമണം നടത്തിയത്. ലോഡ്ജിലെത്തിയ സംഘം മാനേജര്‍ വിജയനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് മര്‍ദ്ദിക്കുകയും സി.സി ടി.വി ക്യാമറയും ഡിവി.ആറും വാട്ടര്‍ ടാങ്കും അടിച്ചു തകര്‍ക്കുകയും ചെയ്തു.   

‘ലഹരിയിൽ സ്വയം മറന്നു’, ഒറ്റ ചവിട്ടിന് തകർത്തത് പൊലീസ് ജീപ്പിന്റെ ചില്ല്, മലപ്പുറത്ത് 30കാരൻ അറസ്റ്റിൽ

തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം സബ്ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സി.പി.ഒമാരായ മനോജ്, സുഭാഷ്, കൃഷ്ണചന്ദ്രന്‍, രാകേഷ് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ ലോഡ്ജ് മാനേജര്‍ വിജയനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin