ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്‍റീനക്ക് തിരിച്ചടി; നയിക്കാൻ മെസിയില്ല, ഡിബാലയും ലോ സെൽസോയും പുറത്ത്

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയെന്ന് അർജന്‍റൈൻ നായകൻ ലിയോണൽ മെസി. തന്‍റെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും സഹതാരങ്ങൾക്ക് എപ്പോഴും തന്‍റെ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു.

പരിക്കുകാരണാണ് മെസിയെ  അർജന്‍റൈൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ  പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായതിൽ സങ്കടമുണ്ട്. ഈമത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുനു. പക്ഷേ ചെറിയ പരിക്കേറ്റതിനാൽ വിശ്രമം അനിവാര്യമാണ്. അർജന്‍റൈൻ  ആരാധകരെപ്പോലെ ടീമിന് തന്‍റെ പൂർണ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു.

നീലക്കുപ്പായത്തിൽ വീണ്ടും സുനിൽ ഛേത്രി, സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ; മത്സരം കാണാനുള്ള വഴികൾ

മെസിക്ക് പുറമെ പൗളോ ഡിബാല, ജിയോവാനി ലോ സെൽസോ, ഗൊൺസാലോ മോണ്ടിയൽ എന്നിവരും അർജന്‍റൈൻ ടീമിൽ ഇല്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീന ശനിയാഴ്ച ഉറുഗ്വേയെയും ഇരുപത്തിയാറിന് ബ്രസീലിനേയും നേരിടും. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുക. ഉറുഗ്വേക്കെതിരെയുള്ളത് എവേ മത്സരവും ബ്രസീലിനെതിരെയുള്ളത് ഹോം മത്സരവുമാണ്. 85000 പേര്‍ക്കിരിക്കാവുന്ന അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള എസ്റ്റാഡിയോ മോണുമെന്‍റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം.ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ മത്സരം തുടങ്ങുന്നത്.

‘തല’ മാറി 5 ടീമുകള്‍, ഒരേയൊരു വിദേശ നായകന്‍ മാത്രം, ഐപിഎല്ലില്‍ ടീമുകളെ നയിച്ചിറങ്ങുന്നത് ഇവരാണ്

ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 12 കളികളില്‍ 25 പോയന്‍റുമായി അര്‍ജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ 20 പോയന്‍റുളള ഉറുഗ്വേ രണ്ടാം സ്ഥാനത്താണ്. 12 കളികളില്‍ 18 പോയന്‍റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ഇക്വഡോര്‍, കൊളംബിയ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin