ബജറ്റ് 1.60 കോടി, കളക്ഷൻ 10,000 രൂപ! ഫെബ്രുവരിയിലെ വലിയ പരാജയ ചിത്രം ഏതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇത് പ്രകാരം ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടിയില്‍ അധികമാണ്. ഇതില്‍ തിരിച്ചു കിട്ടിയത് 23 കോടി 55 ലക്ഷം മാത്രമാണെന്നും അസോസിയേഷന്‍ പറയുന്നു. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇതുപ്രകാരം ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിയറ്ററിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ല. 16 സിനിമകളുടെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. 1.60 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച ലൗ ഡെയില്‍ എന്ന ചിത്രത്തിന് തിയറ്ററിൽ നിന്ന് കിട്ടിയത് പതിനായിരം രൂപ മാത്രം. മുടക്ക് മുതലിന് തൊട്ടടുത്ത് എത്താനായത്  കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്കുകള്‍ പറയുന്നു. 

ALSO READ : ‘തിരുത്ത്’ തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin