പാറക്കോവിലിലെ ഒളിസങ്കേതം വളഞ്ഞ് പൊലീസ്, കടം കൊടുക്കാത്തതിന് വധശ്രമം നടത്തിയവർ കുടുങ്ങി
തൃശൂര്‍: ഇരിങ്ങാലക്കുട ആളൂര്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ 3 പേര്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടില്‍ വലിയ മല്ലു എന്ന മിഥുന്‍ (35) ഇയാളുടെ അനുജന്‍ കുഞ്ഞു മല്ലു എന്ന അരുണ്‍ (32) ആളൂര്‍ സ്വദേശി കൈനാടത്തുപറമ്പില്‍ ജെനില്‍ (45) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി സുരേഷ്, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്. ഇടപ്പള്ളി, തൃശൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ചേര്‍പ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളൂര്‍ സ്വദേശി വട്ടപ്പറപറമ്പില്‍ അമീഷ് വീട്ടിലേക്ക് നാലുപേര്‍ കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാന്‍ ചെന്ന ചേട്ടന്‍ അജീഷിന്റെ ഇടത് കൈയിന് വെട്ടേറ്റ് രണ്ടു വിരലുകള്‍ അറ്റുപോയി. ഗുരുതര പരുക്കേല്‍ക്കുകയും അമീഷിനെ ഇരുമ്പു വടി കൊണ്ട് അടിച്ചും പരുക്കേല്‍പിക്കുകയും ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ജാസിക്കിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.
ജാസിക്ക് ഇപ്പോള്‍ ജയിലിലാണ്. അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുണ്‍ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്. ചെറിയ മല്ലു എന്നു വിളിക്കുന്ന അരുണിന് ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ 2020 ല്‍ ഒരു അടിപിടിക്കേസും, കൊടകര പൊലീസ് സ്റ്റേഷനില്‍ 2012 ല്‍ഒരു അടിപിടി കേസുമുണ്ട്. മിഥുന് ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു അടിപിടി കേസുണ്ട്.
ക്ഷേത്രത്തിലെ ഉപദേശക സമിതിയുമായി സഹകരിച്ചു, കോൺഗ്രസ് നേതാവിന് ഓഫീസിൽ വച്ച മർദ്ദനമേറ്റതായി പരാതി
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിനീഷ്, ചേര്‍പ്പ് എസ്.ഐ എം.അഫ്‌സല്‍, എസ്.ഐ.മാരായ പി.ജയകൃഷ്ണന്‍, കെ.എസ് ഗിരീഷ്, പി.ആര്‍ സുരേന്ദ്രന്‍, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയര്‍ സി.പി.ഒ ഇ.എസ്.ജീവന്‍, പി.കെ രാജേഷ്, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ബി.ഹരികൃഷ്ണന്‍, യു.ആഷിക്, എ.പി.അനീഷ് , കെ.ജെ ഷിന്റോ ,അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.