നമ്മൾ എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷക മനസ്സ് കവർന്ന താരമാണ് നടി ഭാവന. മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് എങ്കിലും മലയാളികൾക്ക് ഭാവന എന്നും സ്വന്തം വീട്ടിലെ കുട്ടി തന്നെയാണ്. ന്റിക്കാക്കയ്ക്കൊരു പ്രേമമുണ്ടാരുന്നു എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനം അഭിനയിച്ചത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്കും ഭാവന ഒരു തിരിച്ചു വരവ് നടത്തുകയാണ്. ദി ഡോർ എന്ന ചിത്രമാണ് തമിഴിൽ ഭാവനയുടേതായി ഒരുങ്ങുന്ന ചിത്രം.

ഇതിനിടയിൽ ഭാവനയ്‌ക്കൊപ്പം ഭർത്താവും കന്നഡ ചലച്ചിത്ര നിർമ്മാതാവുമായ നവീൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നും ചിത്രങ്ങളിൽ പോലും കാണുന്നില്ല എന്നും ചൂണ്ടിക്കാട്ടി ഇരുവരും വേർപിരിഞ്ഞോ എന്ന ചർച്ച ആരാധകർക്കിടയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ഭാവന ഇതേകുറിച്ച് സംസാരിക്കുകയാണ്.
“ഞങ്ങൾ എല്ലാ ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന ദമ്പതികളല്ല. യൂ ആർ മൈൻ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യാൻ കഴിയില്ല. എന്തൊരു ക്രിഞ്ച് ആയിരിക്കും. എന്റെ വിവാഹ വാർഷികത്തിൽ ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ, അത് പഴയ ഫോട്ടോയാണെന്നും എന്തോ പ്രശ്‍നം ഉണ്ടെന്നും പറഞ്ഞു. ഞാൻ തന്നെ അതിന് മറുപടി നൽകിയിരുന്നു. എല്ലാ ദിവസവും എന്റെ കൂടെ അദ്ദേഹം ഫോട്ടോ എടുക്കാറില്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്.
ഒന്ന് ആലോചിച്ചു നോക്കൂ, എന്റെ അമ്മ എപ്പോഴും എന്റെ കൂടെയുണ്ട്. ഞാൻ എല്ലാ ദിവസവും എന്റെ അമ്മയോടൊപ്പം സെൽഫി എടുക്കാറുണ്ടോ? സോഷ്യൽ മീഡിയയിൽ എല്ലാം പറയുന്ന പേഴ്സണാലിറ്റി അല്ല ഞാൻ. അങ്ങനെ പറഞ്ഞാലും കുഴപ്പമില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ തന്നെ പറയും. അത് പ്രൂവ് ചെയ്യേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് വളരെക്കാലമായി, ആരെങ്കിലും എന്തെങ്കിലും പ്രശ്‍നം ഉണ്ടെന്നു ആരെങ്കിലും കരുതിയാൽ അതിൽ എനിക്ക് ഒന്നുമില്ല” എന്നാണ് ഭാവന വ്യക്തമാക്കിയത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *