കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ.
കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്.
മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, അടിവയറ്റില്‍ വേദന എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണ്..
വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയുന്നത്.
അമിതവണ്ണമാണ് മറ്റൊരു കാരണം. വണ്ണം കൂടിയ പല ആളുകളിലും വൃക്കയിൽ കല്ല് കണ്ട് വരുന്നു.
ഹൈപ്പർപാരാതൈറോയിഡിസം, യുടിഐ, ദഹന പ്രശ്നങ്ങൾ എന്നിവ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളാണ്.
ഉയർന്ന പ്രോട്ടീൻ ഡയറ്റ് യൂറിക് ആസിഡ് അളവ് കൂട്ടുകയും കിഡ്നി സ്റ്റോണിനും ഇടയാക്കുന്നു.
ഉയർന്ന സോഡിയത്തിന്റെ അളവ് കിഡ്നി സ്റ്റോണിനുള്ള സാധ്യത കൂട്ടുന്നു.