ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല; കാരണം ഇതാണ്
പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. ഡ്രൈ ഫ്രൂട്സും ഐസ് ക്രീമും ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്നവയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കില്ല. കാരണം എന്താണെന്നല്ലേ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
പാൽ ഉൽപ്പന്നങ്ങൾ
ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ ഉത്പന്നങ്ങളായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് വസ്തുത. കാരണം പാൽ ഫ്രീസറിൽ വെച്ചാൽ അത് പുറത്തെടുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് പാലിനെ കേടാക്കുകയും ചെയ്യുന്നു.
വറുത്ത ഭക്ഷണങ്ങൾ
വറുത്ത സമോസയും ഉള്ളിവടയുമൊക്കെ കഴിക്കാൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ ഇവ ഫ്രീസറിൽ സൂക്ഷിച്ചാൽ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാൻ പറ്റുകയുമില്ല. അതിനാൽ തന്നെ പിന്നീടത്തേക്ക് മാറ്റിവെക്കാതെ വറുക്കുന്ന സമയത്ത് തന്നെ അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
നൂഡിൽസ്
പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ നൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും. നൂഡിൽസ് വാങ്ങുമ്പോൾ ആവശ്യത്തിനുള്ളത് മാത്രം വാങ്ങി സൂക്ഷിക്കാം.
വെള്ളരി
ഫ്രീസറിൽ സൂക്ഷിച്ച വെള്ളരി കണ്ണിൽ വയ്ക്കാൻ മാത്രമേ സാധിക്കൂ. അവ കഴിക്കാൻ പറ്റുന്നതല്ല. കാരണം വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുമ്പോൾ അവയിൽ ഈർപ്പമുണ്ടാവുകയും അത് കാരണം രുചിയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.
പഴവർഗ്ഗങ്ങൾ
ഡ്രൈ ഫ്രൂട്സുകൾ മാത്രം ഫ്രീസറിൽ സൂക്ഷിക്കാം. ഫ്രഷ് ഫ്രൂട്സുകൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും പഴവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.
ടൊമാറ്റോ സോസ്
എന്ത് ഭക്ഷണത്തിനൊപ്പവും നിങ്ങൾക്ക് ടൊമാറ്റോ സോസ് നിർബന്ധമാണല്ലേ. അതുകൊണ്ട് തന്നെ കേടാകുമെന്ന് കരുതി എളുപ്പത്തിൽ സോസ് ഫ്രീസറിൽ സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല. ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേർതിരിച്ച് കിടക്കുന്നത് കാണാൻ സാധിക്കും.
നിത്യോപയോഗ പാത്രങ്ങൾ വൃത്തിയായിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി