ഈ നഗരത്തിൽ പങ്കാളികളെ തീരെ വിശ്വാസമില്ല, പ്രത്യേകിച്ചും സ്ത്രീകൾക്ക്, ഡേറ്റിംഗ് ആപ്പിൽ കയറുന്നത് തന്നെ ഇതിന്
ബന്ധങ്ങളുടെ അടിത്തറ എന്ന് പറയുന്നത് വിശ്വാസമാണ്. പരസ്പരം വിശ്വാസം ഇല്ലാതെ വന്നാൽ ആ ബന്ധം എപ്പോൾ തകർന്നു എന്ന് ചോദിച്ചാൽ മതി. എന്നാൽ, ഈ നഗരത്തിലെ സ്ത്രീകൾക്ക് തങ്ങളുടെ പങ്കാളികളെ അത്ര വിശ്വാസം പോരാ എന്നാണ് പറയുന്നത്.
ലണ്ടനിലെ സ്ത്രീകൾക്കാണ് തങ്ങളുടെ പങ്കാളികളെ അത്ര വിശ്വാസം പോരാത്തത്. യുകെയിലെ ടിൻഡർ പ്രൊഫൈലുകൾ നിരീക്ഷിക്കുന്ന ഡേറ്റിംഗ് ആപ്പ് CheatEye.ai യുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾ തങ്ങളുടെ പങ്കാളിയെ കൂടുതൽ സംശയിക്കുന്ന നഗരമായി കാണുന്നത് ലണ്ടനാണ്.
ടിൻഡറിലെ 27.4 % തിരച്ചിലുകളും പങ്കാളികളെ വിശ്വാസിക്കാൻ കൊള്ളാമോ എന്ന് അറിയുന്നതിന് വേണ്ടിയാണത്രെ. അതുപോലെ, 62.4% സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോ കാമുകന്മാരോ ടിൻഡറിൽ രഹസ്യമായി സ്വൈപ്പ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമിക്കുന്ന സ്ത്രീകളാണ് എന്നും പഠനത്തിൽ കണ്ടെത്തി.
ലണ്ടന് ശേഷം ഇതിൽ വരുന്നത് മാഞ്ചസ്റ്ററും ബർമിംഗ്ഹാമും ആണ്. ഇവിടെയും തങ്ങളുടെ പങ്കാളികളെ അത്ര വിശ്വാസം പോരാ എന്നാണ് പറയുന്നത്. മാഞ്ചസ്റ്ററിൽ, ടിൻഡർ സെർച്ചിൽ 8.8% തങ്ങളുടെ പങ്കാളികളുണ്ടോ, എന്ത് ചെയ്യുന്നു എന്ന് അറിയാനെത്തുന്നവരാണ്. അതേസമയം ബർമിംഗ്ഹാമിൽ 8.3% സെർച്ചുകളും അതേ. ബർമിംഗ്ഹാംഹാമിൽ 69% വും പുരുഷ പങ്കാളികളെ ലക്ഷ്യം വച്ച് സ്ത്രീകളാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്.
ഗ്ലാസ്‌ഗോയും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 4.7% സെർച്ചുകളും പങ്കാളികളെ നിരീക്ഷിക്കാൻ തന്നെയാണ്. അതിൽ 62.1% പുരുഷന്മാരായ പങ്കാളികളെ ലക്ഷ്യം വച്ചുള്ളത് തന്നെയായിരുന്നു.