Debit Card Facts: ഡെബിറ്റ് കാര്‍ഡ് ഉപയോഗം, പ്രശ്‌നങ്ങള്‍, ഗുണങ്ങള്‍, ഫീസുകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാങ്കുകള്‍ പണമിടപാടിന് പകരമായി നല്‍കുന്ന കാര്‍ഡാണ് ഡെബിറ്റ് കാര്‍ഡ്. ഈ കാര്‍ഡ് ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം. എടിഎമ്മില്‍ നിന്ന് പൈസ എടുക്കാം. 

ആദ്യത്തെ ഡെബിറ്റ് കാര്‍ഡ് ഏതാണ്? 
കയ്യില്‍ പൈസയോ ചെക്കോ കൊണ്ടുപോകുന്നതിന് പകരം 1966-ല്‍ ഡെലവെയര്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് പൈലറ്റ് പദ്ധതി അവതരിപ്പിച്ചു. കച്ചവടക്കാരെ അവരുടെ സംസ്ഥാനത്തിന് പുറത്തുള്ള ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യ ഇല്ലാത്തതുകൊണ്ടാണപദ്ധതി അവതരിപ്പിച്ചത്.

ആദ്യത്തെ എടിഎം എവിടെയാണ് സ്ഥാപിച്ചത്? 
അമേരിക്കയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (ATM) 1969-ല്‍ ന്യൂയോര്‍ക്കിലെ റോക്ക്വില്ലെ ‘െന്ററിലുള്ള കെമിക്കല്‍ ബാങ്കില്‍ സ്ഥാപിച്ചു. ഒരു ഫോമും പിന്‍ നമ്പറും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണം എടുക്കാന്‍ കഴിഞ്ഞു. 1970-കളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ആളുകളുടെ ബെസ്റ്റ് ഫ്രണ്ടായി മാറി.

ആരാണ് ഡെബിറ്റ് കാര്‍ഡ് കണ്ടുപിടിച്ചത്?
1950-ല്‍ ഫാങ്ക് മിക്‌നമറ ആവിഷ്‌കരിച്ച ഡൈനേഴ്‌സ് ക്ലബ് കാര്‍ഡ് ആണ് ആദ്യത്തെ മോഡേണ്‍ ഡെബിറ്റ് കാര്‍ഡ് എന്ന് അറിയപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ അത്താഴത്തിന് പോയപ്പോള്‍ ഫ്രാങ്ക് മിക്‌നമറ തന്റെ പേഴ്‌സ് മറന്നുപോയിരുന്നു. പൈസ എടുക്കാതെ തന്നെ പൈസ കൊടുക്കാന്‍ പറ്റുന്ന ഒരു വഴി എന്ന നിലയില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയായ റാല്‍ഫ് ഷ്‌നീഡറും ചേര്‍ന്ന് ഡൈനേഴ്‌സ് ക്ലബ് കാര്‍ഡ് ആവിഷ്‌കരിച്ചു.

ഇന്ത്യയിലെ ആദ്യ ഡെബിറ്റ് കാര്‍ഡ് ഏത്?
ഇന്ത്യയില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ആദ്യമായി അവതരിപ്പിച്ചത് ഐസിഐസിഐ ബാങ്കാണ്. 

Diners Card:

ഇന്ത്യയില്‍ 1961-ല്‍ കലി മോദി തന്റെ കമ്പനിയില്‍ ആദ്യമായി Diners കാര്‍ഡുകള്‍ അവതരിപ്പിച്ചു. 

ബാങ്ക് ഡെബിറ്റ് കാര്‍ഡ്: 
ഇന്ത്യയിലെ ആദ്യ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് 1980-ല്‍ സെന്‍ട്രല്‍ ബാങ്ക് തുടങ്ങി.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍
ഐസിഐസിഐ ബാങ്ക് 2015-ല്‍ രാജ്യത്തെ ആദ്യത്തെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.
എടിഎമ്മില്‍ നിന്ന് പൈസ എടുക്കാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് ‘എടിഎം കാര്‍ഡ്’ എന്ന വാക്ക് വന്നത്. ഇന്ത്യയിലെ ആദ്യത്തെ എടിഎം 1987-ല്‍ എച്ച്എസ്ബിസി ബാങ്കാണ് അവതരിപ്പിച്ചത്.

…………………………………

ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കൊടുക്കുന്നുണ്ട്. കസ്റ്റമേഴ്‌സിന് ഉപയോഗപ്രദമാവണം എന്ന ഉദ്ദേശത്തോടെയാണ് ബാങ്കുകള്‍ നല്‍കുന്നത്.

ബാങ്കുകളില്‍ നിന്ന് തരുന്ന ഈ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും നിര്‍ബന്ധമായിട്ടും വാങ്ങണം എന്നൊന്നുമില്ല. വേണമെങ്കില്‍ ചോദിച്ച് വാങ്ങിക്കാം. പക്ഷേ, പലര്‍ക്കും ഈ കാര്‍ഡുകളുടെ ഗുണങ്ങളും ദോഷങ്ങളും അറിയാന്‍ വഴിയില്ല. കൂടാതെ, ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ അടുത്തകാലത്ത് പ്രശ്‌നങ്ങളും തട്ടിപ്പുകളും കൂടിക്കൊണ്ടിരിക്കുന്നതുകൊണ്ട് പലരും മടിക്കുന്നുണ്ട്.

ഡെബിറ്റ് കാര്‍ഡ്:

  • * ഈ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നോ കറന്റ് അക്കൗണ്ടില്‍ നിന്നോ പൈസ കുറയും.
  • * നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്ര പൈസയുണ്ടോ അത്രയ്ക്ക് മാത്രമേ സാധനങ്ങള്‍ വാങ്ങാനും പൈസ എടുക്കാനും പറ്റൂ.
  • * ഡെബിറ്റ് കാര്‍ഡ് നിങ്ങളുടെ വരുമാനം, കറന്റ് അല്ലെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടിന് അനുസരിച്ച് നല്‍കുന്നു.
  • * ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് റിവാര്‍ഡും ക്യാഷ്ബാക്ക് ഓഫറുകളും കിട്ടുന്നു. 
  • * ഈ കാര്‍ഡിന്റെ മുകളില്‍ തരുന്ന ഇഎംഐ ബാങ്കും കസ്റ്റമറും തമ്മിലുള്ള എഗ്രിമെന്റിന് അനുസരിച്ചായിരിക്കും.

ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗങ്ങള്‍ എന്തൊക്കെയാണ്?

  • എടിഎമ്മില്‍ നിന്ന് പൈസ എടുക്കാന്‍ ഉപയോഗിക്കാം. 
  • സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കാം. 
  • നമ്മുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പൈസ മാറ്റാം. 
  • ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. 
  • ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ബോണസ് പോയിന്റ്‌സ്, ക്യാഷ് ബാക്ക്, ഫ്രീ ഇന്‍ഷുറന്‍സ് എന്നിവ കിട്ടുന്നു. 
  • നമ്മുടെ അക്കൗണ്ട് വഴി എത്ര പൈസ ചിലവഴിച്ചു എന്നുള്ള ഡീറ്റെയില്‍സ് നമുക്ക് വരുന്ന ഇമെയില്‍, മെസേജ് എന്നിവ വഴി അറിയാന്‍ പറ്റും. 

ഡെബിറ്റ് കാര്‍ഡുകള്‍ എത്ര വിധം? 

വിസ ഡെബിറ്റ് കാര്‍ഡ്
* വിസ പേയ്മെന്റ് സര്‍വീസുമായി ഉണ്ടാക്കുന്ന എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഈ കാര്‍ഡ് നല്‍കുന്നു. 

റുപേ ഡെബിറ്റ് കാര്‍ഡ്
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ വേണ്ടി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടുവന്നതാണ് ഇത്. ഡിസ്‌കവര്‍ നെറ്റ്വര്‍ക്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളും നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് നെറ്റ്വര്‍ക്ക് വഴി എടിഎം ട്രാന്‍സാക്ഷനുകളും ഇത് എളുപ്പമാക്കുന്നു.

മാസ്റ്റര്‍കാര്‍ഡ്
ലോകത്തേറ്റവും കൂടുതല്‍ ഇലക്ട്രോണിക് ട്രാന്‍സാക്ഷന് ഉപയോഗിക്കുന്ന കാര്‍ഡാണ് മാസ്റ്റര്‍ കാര്‍ഡ്. 

മെസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍
മെസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ലോകം മുഴുവന്‍ സ്വീകാര്യമാണ്. ലോകമെമ്പാടുമുള്ള എടിഎമ്മുകളില്‍ നിന്ന് പണം എടുക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും കടകളില്‍ സാധനങ്ങള്‍ വാങ്ങാനും സഹായിക്കുന്നു. 

കോണ്‍ടാക്ട് ലെസ്സ് ഡെബിറ്റ് കാര്‍ഡുകള്‍
ഇത് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) ടെക്‌നോളജി ഉപയോഗിക്കുന്നു. കോണ്‍ടാക്ട ലെസ്സ് ഡെബിറ്റ് കാര്‍ഡുകള്‍ PoS ടെര്‍മിനലുകള്‍ക്ക് അടുത്ത് തട്ടുകയോ അല്ലെങ്കില്‍ അനക്കുകയോ ചെയ്ത് പണം നല്‍കാം. 

വിസ ഇലക്ട്രോണ്‍ ഡെബിറ്റ് കാര്‍ഡുകള്‍
വിസ ഇലക്ട്രോണ്‍ ഡെബിറ്റ് കാര്‍ഡുകള്‍ വിസ ഡെബിറ്റ് കാര്‍ഡുകളെ പോലെ തന്നെയാണ്. പക്ഷേ, ഇത് ഓവര്‍ ഡ്രാഫ്റ്റ് ഓപ്ഷന്‍ നല്‍കുന്നില്ല.

ഡെബിറ്റ് കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങള്‍ ഉണ്ടാകും? 

  • കാര്‍ഡ് ഉടമയുടെ പേര് 
  • 16 ഡിജിറ്റ് നമ്പറുകള്‍ .
  • എപ്പോള്‍ ഇഷ്യൂ ചെയ്തു എപ്പോള്‍ കാലാവധി കഴിയും എന്ന വിവരം
  • EMV ചിപ്പ്
  • കൈയ്യെഴുത്ത് ഭാഗം 
  • കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ  

ഡെബിറ്റ് കാര്‍ഡ് ഫീസ്:
ഡെബിറ്റ് കാര്‍ഡ് ഫീസുകള്‍ ബാങ്കുകള്‍ക്കും കാര്‍ഡുകള്‍ക്കും അനുസരിച്ച് മാറും. 

വര്‍ഷംതോറുമുള്ള ഫീസ്: ബാങ്കുകളുടെ നിയമങ്ങള്‍ക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള ഫീസ് 100 രൂപ മുതല്‍ 500 രൂപ വരെ വ്യത്യാസപ്പെടുന്നു.  

കാര്‍ഡ് മാറ്റാനുള്ള ഫീസ്: ചില ബാങ്കുകള്‍ കാര്‍ഡുകള്‍ മാറ്റുമ്പോള്‍ ഫീസൊന്നും ചോദിക്കില്ല. പ്രത്യേകിച്ചും കാര്‍ഡുകള്‍ കേടായി പോയാലും ഫീസൊന്നും ചോദിക്കില്ല. പക്ഷേ, കാര്‍ഡ് കളഞ്ഞുപോയി എന്ന് പറഞ്ഞ് പുതിയ കാര്‍ഡ് ചോദിച്ചാല്‍, എച്ച്ഡിഎഫ്‌സി പോലുള്ള ബാങ്കുകള്‍ക്ക് 200 രൂപ ഫീസ് കൊടുക്കേണ്ടി വരും. എസ്ബിഐയും മറ്റു ചില ബാങ്കുകളും കാര്‍ഡ് കേടായാല്‍ അല്ലെങ്കില്‍ കളഞ്ഞുപോയാല്‍ 100 രൂപ മുതല്‍ 300 രൂപ വരെ ഫീസ് ഈടാക്കും. 

തെറ്റായ പിന്‍ അല്ലെങ്കില്‍ പിന്‍ മാറ്റുന്നതിനുള്ള ഫീസ്: നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ വെക്കണം. മറന്നുപോയാല്‍ മാറ്റിയ പിന്‍ നമ്പര്‍ നിങ്ങളുടെ അഡ്രസ്സിലേക്ക് അയച്ചു തരും. അതിന് 50 രൂപയോ 100 രൂപയോ ഫീസ് ഉണ്ടാകും. 

പൈസ എടുക്കുന്നതിനുള്ള ഫീസ്:  എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പൈസ എടുക്കാം. പക്ഷേ, അതിനും ഒരു കണക്കുണ്ട്. എസ്ബിഐ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, എസ്ബിഐ എടിഎമ്മില്‍ ഉപയോഗിക്കുന്നതിന് ഫീസൊന്നും ഇല്ല. പക്ഷേ, മറ്റു ബാങ്കുകളില്‍ നിന്ന് പൈസ എടുക്കുമ്പോള്‍, 10 രൂപയോ 30 രൂപയോ ഒരു പ്രാവശ്യം പൈസ എടുക്കുന്നതിന് കൊടുക്കേണ്ടി വരും.

ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ പണമിടപാട് ഫീസുകള്‍: ഇന്റര്‍നാഷണല്‍ ലെവലില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഫീസുകള്‍ ഈടാക്കുന്നുണ്ട്. കാര്‍ഡ് ബാലന്‍സ് ചെക്ക് ചെയ്യുന്നതിനും, വിദേശ കറന്‍സിയില്‍ പൈസ എടുക്കുന്നതിനും ഫീസുകള്‍ ഈടാക്കുന്നുണ്ട്. ഇത് ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ, സാധനങ്ങള്‍ വാങ്ങുന്നതിന് കൂടുതലായി ഫീസൊന്നും ഈടാക്കുന്നില്ല. പക്ഷേ, പെട്രോള്‍, ഡീസല്‍ അടിക്കുന്നതിന് സര്‍ചാര്‍ജ് എന്ന രീതിയില്‍ 1% ഈടാക്കും.

ഡെബിറ്റ് കാര്‍ഡ് കിട്ടാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?

  • ഇന്ത്യക്കാരനായിരിക്കണം.
  • 15 വയസ്സിന് മുകളില്‍ ആയിരിക്കണം.
  • അഡ്രസ്സ് പ്രൂഫും തിരിച്ചറിയല്‍ കാര്‍ഡും ബാങ്കില്‍ കൊടുക്കണം. 
  • ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് ഇത്ര ബാലന്‍സ് ബാക്കിവെച്ചിരിക്കണം. 
  • വര്‍ഷംതോറുമുള്ള മെയിന്റനന്‍സ് ഫീസ് കൊടുക്കണം. 

ഡെബിറ്റ് കാര്‍ഡ് കിട്ടാന്‍ എന്തൊക്കെ രേഖകള്‍ കൊടുക്കണം?

  • പാന്‍ കാര്‍ഡ്
  • ഫോം 16  (പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഫോം 16 കൊടുക്കണം)
  • പുതിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ 
  • തിരിച്ചറിയല്‍ രേഖ:
  • വോട്ടര്‍ ഐഡി കാര്‍ഡ് 
  • പാസ്‌പോര്‍ട്ട് 
  • ഡ്രൈവിംഗ് ലൈസന്‍സ് 
  • വീടിന്റെ അഡ്രസ്സ് പ്രൂഫ്:
  • വോട്ടര്‍ ഐഡി കാര്‍ഡ് 
  • ഡ്രൈവിംഗ് ലൈസന്‍സ് 
  • പാസ്‌പോര്‍ട്ട് 

ഓണ്‍ലൈനില്‍ എങ്ങനെ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാം?
ബാങ്കില്‍ പോയും ഓണ്‍ലൈനിലും ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാം

* നിങ്ങള്‍ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടോ കറന്റ് ബാങ്ക് അക്കൗണ്ടോ തുറന്നാല്‍ തന്നെ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡും തരും. 
* പുതിയ ഡെബിറ്റ് കാര്‍ഡ് വേണമെങ്കില്‍, അടുത്തുള്ള ബാങ്ക് ശാഖയില്‍ പോകുക. അപേക്ഷാ ഫോം ഫില്‍ ചെയ്ത് ബാങ്ക് മാനേജര്‍ക്ക് കൊടുക്കുക. കുറച്ചു ദിവസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് കിട്ടും. 

എങ്ങനെ അപേക്ഷിക്കണം?
1. ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പോകുക, ഉദാഹരണത്തിന് എസ്ബിഐ വെബ്‌സൈറ്റ്. 
2. ഡെബിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്‍ഡ് തിരഞ്ഞെടുക്കുക. 
3. നിങ്ങള്‍ കൊടുത്ത അഡ്രസിലേക്ക് കുറച്ചു ദിവസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് വരും. ഇതുപോലെ തന്നെയാണ് മറ്റു ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡിനും അപേക്ഷിക്കേണ്ടത്. 

ഡെബിറ്റ് കാര്‍ഡ് എങ്ങനെ വര്‍ക്ക് ചെയ്യും?
* ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക് കാര്‍ഡ് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടുമായി കണക്ട് ചെയ്തിട്ടുണ്ടാകും. 
* ഇതില്‍ 16 നമ്പറുകള്‍ ഉണ്ടാകും. നാലോ അഞ്ചോ യൂണീക് CCV കോഡ് ഉണ്ടാകും. 
* കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലുള്ള പൈസക്ക് അനുസരിച്ച് ചിലവഴിക്കുന്നതിനുള്ള പൈസയുടെ ലിമിറ്റും ഉണ്ടാകും. 
* ഡെബിറ്റ് കാര്‍ഡില്‍ കാലാവധി കൊടുത്തിട്ടുണ്ടാകും. തീയതി കഴിഞ്ഞാല്‍ ബാങ്ക് പുതിയ കാര്‍ഡ് തരും. 
* ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ എന്തൊക്കെ യോഗ്യതകള്‍ ചോദിക്കുന്നുണ്ടോ അത് തന്നെയാണ് ഡെബിറ്റ് കാര്‍ഡ് കിട്ടാനുള്ള യോഗ്യത. 
* ഏത് ബാങ്ക് അക്കൗണ്ടുമായിട്ടാണോ ഡെബിറ്റ് കാര്‍ഡ് കണക്ട് ചെയ്തിരിക്കുന്നത് ആ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ കുറയും. 
* ഓരോ പ്രാവശ്യം നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോളും നിങ്ങളുടെ മൊബൈലിലേക്ക് മെസ്സേജ് വരും. 

എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം:
കൂടുതലായും എടിഎമ്മില്‍ നിന്ന് പൈസ എടുക്കുന്നതിനാണ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. പക്ഷേ, ഈ കാര്‍ഡുകള്‍ എവിടെ, എന്തിനൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം.

Utility Bills: വീട്, ഓഫീസ്, ബിസിനസ് സ്ഥാപനങ്ങളുടെ കറന്റ് ബില്ലുകള്‍, ഇന്‍ഷുറന്‍സ്, മൊബൈല്‍ ബില്ലുകള്‍ എന്നിവ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാം.

Cheque Book: ഏത് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ആണോ നിങ്ങളുടെ കയ്യിലുള്ളത് ആ ബാങ്കിന്റെ ചെക്ക് ബുക്ക് ചോദിച്ച് വാങ്ങിക്കാം. ഓര്‍മ്മയില്‍ വെക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ ഏത് അഡ്രസ്സിലാണോ ഉള്ളത് ആ അഡ്രസ്സിലേക്ക് ചെക്ക് ബുക്ക് ചോദിച്ച് അപേക്ഷിക്കണം. 

Payments Using ATM Cards: കൂടുതല്‍ എടിഎമ്മുകളിലും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. എന്നിരുന്നാലും, ക്രെഡിറ്റ് കാര്‍ഡ് കൊടുത്ത ബാങ്കിന്റെ എടിഎമ്മില്‍ പണം അടയ്ക്കുന്നത് അത്യാവശ്യമാണ്.

Paying Taxes through ATM Cards: എടിഎമ്മില്‍ ടാക്‌സ് അടയ്ക്കുന്ന സേവനം ഉപയോഗിക്കാന്‍, കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം. ഡയറക്ട് ടാക്‌സ് അടയ്ക്കുന്നതിന് മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ പറ്റൂ. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഈ സേവനത്തില്‍ ചേരുമ്പോള്‍ അടയ്ക്കാനുള്ള പൈസ അവരുടെ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും. പൈസ ഡെബിറ്റ് ചെയ്തതിന് ശേഷം ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഒരു സ്‌പെഷ്യല്‍ നമ്പര്‍ അയയ്ക്കും. 

Mobile Phone Recharges through ATM Card: ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാം. ഇത് ചെയ്യാന്‍, ഡെബിറ്റ് കാര്‍ഡ് കിട്ടിയ ബാങ്കിന്റെ എടിഎമ്മില്‍ പോകുക. കാര്‍ഡ് ഉടമ അവരുടെ മൊബൈല്‍ നമ്പറും എടിഎം പിന്‍ നമ്പറും കൊടുത്ത് ട്രാന്‍സാക്ഷന്‍ ഉറപ്പുവരുത്തി അംഗീകരിക്കണം.

വിവിധ തരം ഡെബിറ്റ് കാര്‍ഡുകള്‍:
Standard Debit Cards:
സേവിംഗ്‌സ് അല്ലെങ്കില്‍ ചെക്കിംഗ് അക്കൗണ്ടുകളുമായി ഡയറക്ട് ആയി കണക്ട് ചെയ്യുന്ന കാര്‍ഡുകള്‍.
Prepaid Debit Cards:
ഈ ടൈപ്പ് കാര്‍ഡുകളില്‍ പൈസ ആഡ് ചെയ്തിട്ടുണ്ടാകും. ബാങ്കുമായി കണക്ട് ചെയ്തിട്ടുണ്ടാവില്ല. 
Virtual Debit Cards:
ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ക്കും ഡിജിറ്റല്‍ വാലറ്റുകള്‍ക്കും മാത്രം ഉപയോഗിക്കുന്നത്.

ഡെബിറ്റ് കാര്‍ഡുകളുടെ ഗുണങ്ങള്‍

  • പൈസ എടുത്ത് കൊണ്ടുപോകേണ്ട ആവശ്യമില്ല. സുരക്ഷാഭീതി വേണ്ട. പൈസ കളഞ്ഞുപോയി, മോഷ്ടിച്ചു എന്ന പേടിയും വേണ്ട.
  • നേരിട്ടുള്ള സാമ്പത്തിക ഉപയോഗം:
  • കസ്റ്റമേഴ്‌സ് അവരുടെ ബാലന്‍സ് പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. അതുകൊണ്ട്, കൂടുതല്‍ ചിലവഴിക്കാന്‍ പറ്റില്ല. കണ്‍ട്രോള്‍ ഉണ്ടാകും. കടം ഉണ്ടാകുന്നത് ഒഴിവാക്കാം.
  • ലോകമെമ്പാടും സ്വീകാര്യത:
  • ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കച്ചവടക്കാര്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 
  • സുരക്ഷ:
  • ഡെബിറ്റ് കാര്‍ഡ് കളഞ്ഞുപോയി എന്ന് പരാതി കൊടുത്താല്‍ തട്ടിപ്പ് തടയാം. 

ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷാ അപകടങ്ങള്‍:

  • കാര്‍ഡ് സ്‌കിമ്മിംഗ്, ഫിഷിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ വരാം. 
  • റിവാര്‍ഡ് പ്ലാനുകള്‍:
  • ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ ഡെബിറ്റ് കാര്‍ഡുകളില്‍ സാധാരണയായി ക്യാഷ്ബാക്കും റിവാര്‍ഡ് പ്ലാനുകളും ഉണ്ടാകാറില്ല.
  • ഓവര്‍ ഡ്രാഫ്റ്റ്:
  • ട്രാന്‍സാക്ഷന്‍ ഡയറക്ട് ആയി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓവര്‍ ഡ്രാഫ്റ്റ് അല്ലെങ്കില്‍ മതിയായ പൈസ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
  • ക്രെഡിറ്റ് സ്‌കോര്‍:
  • കടം വാങ്ങാന്‍ പറ്റാത്തതുകൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ കിട്ടാന്‍ സാധ്യതയില്ല. 

ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഡെബിറ്റ് കാര്‍ഡ്:

  • നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ കുറയ്ക്കും. 
  • ബാങ്ക് അക്കൗണ്ടില്‍ പൈസ ഉണ്ടെങ്കില്‍ മാത്രമേ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റൂ. 
  • നമ്മുടെ വരുമാനം, കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നത്. 
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്‍ഡ് തരുന്നത്. 
  • ഡെബിറ്റ് കാര്‍ഡിന് ലിമിറ്റഡ് റിവാര്‍ഡും ക്യാഷ്ബാക്കും തരുന്നുണ്ട്. 
  • EMI എന്നത് ബാങ്കും കസ്റ്റമേഴ്‌സും തമ്മിലുള്ളതാണ്. 
  • നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്‌കോറിനെ ഡെബിറ്റ് കാര്‍ഡ് ബാധിക്കില്ല. 
  • എടിഎം/ഡെബിറ്റ് കാര്‍ഡ് കൂടുതല്‍ പൈസ എടുക്കുന്നതിന് സഹായിക്കും. 
  • വര്‍ഷംതോറുമുള്ള മെയിന്റനന്‍സ് ഫീസായി 100 രൂപയോ 500 രൂപയോ ഈടാക്കുന്നു. 

ക്രെഡിറ്റ് കാര്‍ഡ്: നമ്മള്‍ വാങ്ങുന്ന ശമ്പളം, വാങ്ങുന്ന കടം, അതിന്റെ മുകളില്‍ അടയ്ക്കുന്ന മാസത്തിലുള്ള EMI തുക, കൃത്യമായി അടയ്ക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി കൊടുക്കുന്നത്. 

  • നിങ്ങള്‍ക്ക് തന്നിട്ടുള്ള തുക നിങ്ങള്‍ക്ക് ഉപയോഗിക്കാം. 
  • നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വാങ്ങി കടം വാങ്ങാം. 
  • ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ റിവാര്‍ഡ്‌സും ക്യാഷ്ബാക്കും തരുന്നുണ്ട്. 
  • ക്രെഡിറ്റ് കാര്‍ഡ് EMI സൗകര്യം തരുന്നു. 
  • ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഡയറക്ട് ആയി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. 
  • ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ ബെനിഫിറ്റ്‌സ് തരുന്നുണ്ട്, അതായത് ലോഞ്ച് ആക്‌സസ്, കാര്‍ഡ് കളഞ്ഞുപോയാല്‍ സുരക്ഷ നല്‍കുന്നു. 
  • വര്‍ഷംതോറുമുള്ള മെമ്പര്‍ഷിപ്പ് ഫീസായി 500 രൂപ കൊടുക്കണം. 

FAQ on Debit Cards: സാധാരണ കേള്‍ക്കാറുള്ള സംശയങ്ങള്‍ 
CVV എന്നാല്‍ എന്ത്?
CVV – കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ എന്ന് വിളിക്കുന്നു. കാര്‍ഡിന്റെ പുറകില്‍ ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിന് കൊടുക്കുന്ന 3 അക്ക നമ്പര്‍ ആണ്. കാര്‍ഡ് ശരിയാണോ എന്ന് പരിശോധിക്കുന്ന വാല്യൂ നമ്പര്‍

ലൈഫ് ടൈം ഫ്രീ ഡെബിറ്റ് കാര്‍ഡ് തരുന്ന ബാങ്ക് ഏതാണ്?
HSBC ലൈഫ് ടൈം ഫ്രീ ഡെബിറ്റ് കാര്‍ഡ് തരുന്നുണ്ട്. ഒരു ഫീസും ഈടാക്കുന്നില്ല.

എടിഎം കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒന്നാണോ?

ഇല്ല, എടിഎം കാര്‍ഡും ഡെബിറ്റ് കാര്‍ഡും വേറെവേറെയാണ്. എടിഎം മെഷീനില്‍ നിന്ന് പൈസ എടുക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുന്നു. അതേസമയം ഡെബിറ്റ് കാര്‍ഡുകള്‍ പൈസ എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും ഉപയോഗിക്കാം.

ഡെബിറ്റ് കാര്‍ഡായി എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുമോ?

ഇല്ല, എടിഎം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡായി ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡ് എടിഎം കാര്‍ഡായി ഉപയോഗിക്കാം.

ഓണ്‍ലൈനില്‍  പണം കൊടുക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാമോ?

ഓണ്‍ലൈന്‍ പേയ്മെന്റ് ചെയ്യുന്നതിന് മുന്‍പ് എടിഎം ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ല. പക്ഷേ, ചില ബാങ്കുകള്‍ ഇപ്പോള്‍ ആ ഉപയോഗവും കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഓണ്‍ലൈനില്‍ പണം കൊടുക്കാം.

എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റാന്‍ പറ്റുമോ?
എപ്പോള്‍ വേണമെങ്കിലും എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റാന്‍ പറ്റും. 

എടിഎമ്മില്‍ നിന്ന് ദിവസവും പൈസ എടുക്കുന്നതിന് ലിമിറ്റ് ഉണ്ടോ?
ബാങ്കുകള്‍ അവര്‍ക്ക് അനുസരിച്ച് നിയമം നിശ്ചയിച്ചിട്ടുണ്ട്. 

എത്ര വര്‍ഷത്തേക്ക് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാലിഡിറ്റി ഉണ്ട്?
എട്ട് വര്‍ഷത്തേക്ക് വാലിഡിറ്റി ഉണ്ട്. ഇതും ബാങ്കുകള്‍ക്ക് അനുസരിച്ച് മാറും. 

ബാങ്ക് അക്കൗണ്ടില്‍ പൈസ ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?
ഉപയോഗിക്കാന്‍ പറ്റില്ല. ബാങ്ക് അക്കൗണ്ടില്‍ പൈസ ഉണ്ടാകണം. ചില ബാങ്കുകള്‍ മാത്രം ഓവര്‍ ഡ്രാഫ്റ്റ് എന്ന പേരില്‍ ഈ സൗകര്യം തരുന്നുണ്ട്. 

ഡെബിറ്റ് കാര്‍ഡ് കൂടുതല്‍ ദിവസം ഉപയോഗിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമോ?
പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ പേരില്‍ പിഴ ഈടാക്കും.

ഡെബിറ്റ് കാര്‍ഡ് പിന്‍ എത്ര അക്കം ഉള്ളതാണ്?
നാല് അക്കം ഉള്ളതാണ്. 

ഒരു ഡെബിറ്റ് കാര്‍ഡ് കൊണ്ട് പല ബാങ്കുകളുടെ സേവനം കിട്ടുമോ?
ഉവ്വ്. ചില ബാങ്കുകള്‍ ഇതിന് അനുവദിക്കുന്നുണ്ട്. 

തെറ്റായ പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ എന്ത് സംഭവിക്കും?
മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തെറ്റായ പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ബാങ്ക് ആ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യും. സുരക്ഷാ കാരണങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.

ഡെബിറ്റ് കാര്‍ഡ് കളഞ്ഞുപോയാല്‍ എന്ത് ചെയ്യണം?
ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കില്‍ അറിയിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ കൊടുക്കണം. ഉടന്‍ തന്നെ നിങ്ങളുടെ കാര്‍ഡ് ആരും തെറ്റായി ഉപയോഗിക്കാതെ തടയാന്‍ പറ്റും.

പുതിയ ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പറിന് എത്ര ദിവസത്തേക്ക് വാലിഡിറ്റി ഉണ്ട്?
സുരക്ഷാ കാരണം കൊണ്ട് ഓരോ മൂന്ന് മാസത്തിലും പിന്‍ നമ്പര്‍ മാറ്റിക്കൊണ്ടിരിക്കാം.

ഡെബിറ്റ് കാര്‍ഡുകളുടെ ഭാവി:
ബയോമെട്രിക് കാര്‍ഡുകള്‍: ഡെബിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടി വിരലടയാളം അല്ലെങ്കില്‍ കണ്ണിന്റെ റെറ്റിന സ്‌കാന്‍ ചെയ്യുന്നത് വഴി കൂട്ടിച്ചേര്‍ക്കാന്‍ പറ്റും.

പരിസ്ഥിതി സൗഹൃദ കാര്‍ഡുകള്‍: റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കാര്‍ഡുകള്‍.

ഡിജിറ്റല്‍-ഫസ്റ്റ് കാര്‍ഡ്: കാര്‍ഡുകള്‍ ഇല്ലാതെ, ആപ്പ് വഴിയോ വെര്‍ച്വല്‍ ഇടങ്ങള്‍ വഴിയോ ഡിജിറ്റല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം 

പ്രാദേശിക നെറ്റ്വര്‍ക്കുകള്‍: യൂണിയന്‍ പേ (ചൈന), റുപേ പോലുള്ള നെറ്റ്വര്‍ക്കുകള്‍ ലോകമെമ്പാടും വലുതാവുകയും വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും പകരമായി രംഗത്ത് വരികയും ചെയ്യുന്നു.

ഡെബിറ്റ് കാര്‍ഡ് ഉപയോഗം:

  • കച്ചവട സ്ഥാപനങ്ങളില്‍: ടെര്‍മിനലില്‍ സൈ്വപ്പ് ചെയ്ത്, കുത്തിയിട്ട്, പിന്‍ നമ്പര്‍ കൊടുക്കുക. 
  • ഓണ്‍ലൈന്‍: വാങ്ങുന്നതിന് കാര്‍ഡ് നമ്പര്‍, കാലാവധി തീയതി, CVV (സുരക്ഷാ കോഡ്) എന്നിവ ഉപയോഗിക്കുക.
  • പൈസ എടുക്കുന്നതിന്: പൈസ എടുക്കാന്‍ ATM ഉപയോഗിക്കുക.

സുരക്ഷാ ടിപ്സുകള്‍:

  • നിങ്ങളുടെ ഡെബിറ്റ് പിന്‍ നമ്പര്‍ രഹസ്യമായി വെക്കുക. 
  • അംഗീകാരമില്ലാത്ത ട്രാന്‍സാക്ഷനുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
  • സുരക്ഷിതമായ PIN നമ്പര്‍ ഉപയോഗിക്കുക. ആരോടും പറയരുത്. 
  • കാര്‍ഡ് കളഞ്ഞുപോയാലോ മോഷ്ടിക്കപ്പെട്ടാലോ ഉടന്‍തന്നെ ബാങ്കില്‍ അറിയിക്കണം. 

By admin