സ്പോർട്സ് ക്വാട്ട നിയമനം: അനസ് എടത്തൊടികയ്ക്ക് അപേക്ഷിക്കാനാവില്ലെന്ന് ആവ‍ർത്തിച്ച് കായിക മന്ത്രി

തിരുവനന്തപുരം: സർക്കാരിന്‍റെ സ്പോർട്സ് ക്വാട്ട നിയമനത്തിലെ നിലവിലെ മാനദണ്ഡമനുസരിച്ച് മുന്‍ ഇന്ത്യൻ ഫുട്ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. 2013 മുതൽ 2019 മാർച്ച് വരെ കായിക നേട്ടങ്ങൾ കൈവരിച്ചവർക്കാണ് സ്പോര്‍ട്സ് ക്വാട്ടാ നിയമനപ്രകാരം ജോലിക്ക് അപേക്ഷിക്കാൻ കഴിയുകയെന്നും ഈ കാലയളവിൽ രാജ്യത്തെ പ്രതിധാനം ചെയ്ത് അനസ് മത്സരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അനസിന്‍റെ നിയമനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിക്കായി നിശ്ചിത സമയത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് കായിമന്ത്രി നിയമഭയില്‍ പറഞ്ഞത് ശരിയല്ലെന്ന് എല്ലാ രേഖകളും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അപേക്ഷിച്ചിരുന്നുവെന്നും അനസ് പറഞ്ഞിരുന്നു.

റിസ്‌വാന്‍റെ ഇംഗ്ലീഷിനെ കളിയാക്കിയ ഓസ്ട്രേലിയന്‍ താരത്തെ നിര്‍ത്തി പൊരിച്ച് ആരാധകര്‍

പൊതുഭരണവകുപ്പിന്‍റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

എന്നാല്‍ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിംപിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin