ഷഹീന്‍ അഫ്രീദിയുടെ ഒരോവറില്‍ നാല് സിക്‌സ്, അതിലൊന്ന് 119 മീറ്റര്‍! കാണാം സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്
ഡ്യുനെഡിന്‍: പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ഒരു ഓവറില്‍ നാല് സിക്‌സറുകള്‍ പായിച്ച് ന്യൂസിലന്‍ഡ് താരം ടിം സീഫെര്‍ട്ട്. പാകിസ്ഥാനെതിരായ രണ്ടാം ടി20യിലാലായിരുന്നു സീഫെര്‍ട്ടിന്റെ മിന്നുന്ന പ്രകടനം. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
എന്നാല്‍ ന്യൂസിലന്‍ഡിന്റെ മറുപടി ഭീകരമായിരുന്നു. രണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരെ ഫിന്‍ അലന്‍ മൂന്ന് സിക്‌സുകള്‍ പായിച്ചു. ഇതോടെ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 എന്ന നിലയിലെത്തി ന്യൂസിലന്‍ഡ്. പിന്നീടായിരുന്നു സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്. അഫ്രീദിയുടെ ആദ്യ രണ്ട് പന്തും സീഫെര്‍ട്ട് അതിര്‍ത്തി കടത്തി. ആദ്യ സിക്‌സില്‍ പന്ത് സഞ്ചരിച്ച ദൂരം 119 മീറ്ററായിരുന്നു. മൂന്നാം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ രണ്ട് റണ്‍സ്. അവസാന രണ്ട് പന്തില്‍ വീണ്ടും സിക്‌സ് പായിച്ച് സീഫെര്‍ട്ട് ആ ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്തു. വീഡിയോ കാണാം…
Seifert has 7 letters, so does Maximum 🤌
Tim Seifert took Shaheen Afridi to the cleaners in his second over, smashing four sixes in it 🤯#NZvPAK pic.twitter.com/F5nFqmo7G6
— FanCode (@FanCode) March 18, 2025
മത്സത്തില്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് ജയിച്ചു. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടച്ചിസാണ് 136 റണ്‍സ് അടിച്ചെടുത്തത്.
നായകന്‍ വീണ്ടും വരാര്‍! ആശങ്ക വേണ്ട, സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ തിരിച്ചെത്തി
ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 2-0ത്തിന് മുന്നിലെത്തി.