വണ്ടർലയിൽ പോകുന്നവ‍‍ര്‍ക്ക് അറിയാത്ത കിടിലൻ സ്പോട്ട്, അതും തൊട്ടടുത്ത്; തനത് ​ഗ്രാമഭം​ഗി കാണാം കടമ്പ്രയാറിൽ

എറണാകുളം ജില്ലയിലെ അധികമാളുകൾ എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് കടമ്പ്രയാര്‍. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലാണ് കടമ്പ്രയാർ ബോട്ടിംഗ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ ഗ്രാമം കൂടിയായ കടമ്പ്രയാറിൽ പലതരം ബോട്ട് യാത്രാ സൗകര്യങ്ങള്‍ ഉണ്ട്. 

എല്ലാ സന്ദര്‍ശകര്‍ക്കും ഇഷ്ടപ്പെടുന്ന ഒട്ടനവധി കൗതുകക്കാഴ്ചകൾ കടമ്പ്രയാര്‍ കാത്തുവെച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രശസ്തമായ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് അടുത്താണ് ഈ കേന്ദ്രമുള്ളത്. തെളിഞ്ഞ നീരൊഴുക്കും സമൃദ്ധമായ വയലേലകളും തെങ്ങിന്‍ തോപ്പുകളും ചേർന്ന് തനത് ​ഗ്രാമഭം​ഗി വരച്ചിടുന്ന കടമ്പ്രയാര്‍ ശാന്തമായ ഒരു സായാഹ്നസവാരിയ്ക്ക് അനുയോജ്യമായ സ്ഥലം കൂടിയാണ്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബോട്ട് യാത്രയുള്ളത്. ടിക്കറ്റ് നിരക്കുകൾ ചുവടെ ചേര്‍ക്കുന്നു. 

സ്പീഡ് ബോട്ട് – ഒരു മണിക്കൂര്‍ (ഏറിയാല്‍ ഏഴു മുതിര്‍ന്നവര്‍) – 700 രൂപ 
പെഡല്‍ ബോട്ട് – ഒരു മണിക്കൂര്‍ (ഏറിയാല്‍ 3 പേര്‍) – 100 രൂപ 
കുട്ടവഞ്ചി (കോറക്ക്ള്‍ ബോട്ട്) – അരമണിക്കൂര്‍ (ഏറിയാല്‍ 3 പേര്‍) – 100 രൂപ.

എങ്ങനെ എത്തിച്ചേരാം

റെയിൽവേ സ്റ്റേഷൻ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ – 18 കി.മീ, എറണാകുളം ജംഗ്ഷൻ – 19 കി.മീ
വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – 33 കി.മീ

READ MORE: ട്രെയിനുകൾക്ക് പകൽ വേഗത കുറവ്, രാത്രിയിൽ പറപറക്കും! കാരണം എന്താണെന്ന് അറിയാമോ?

By admin