റിസ്‌വാന്‍റെ ഇംഗ്ലീഷിനെ കളിയാക്കിയ ഓസ്ട്രേലിയന്‍ താരത്തെ നിര്‍ത്തി പൊരിച്ച് ആരാധകര്‍

മെല്‍ബണ്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് റിസ്‌വാന്‍റെ ഇംഗ്ലീഷ് ഭാഷയെ കളിയാക്കി വീഡിയോ പോസ്റ്റ് ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഇന്നലെയാണ് ഹോഗ് തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ മുഹമ്മദ് റിസ്‌വാനോടുള്ള അഭിമുഖം എന്ന പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

റിസ്‌വാനോട് രൂപസാദൃശ്യമുളളയാളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതായിരുന്നു വീഡിയോ. വിരാട് കോലിയെക്കുറിച്ച് നിങ്ങളെന്താണ് കരുതുന്നതെന്ന് എന്ന് ഹോഗ് ചോദിക്കുമ്പോള്‍ റിസ്‌വാനായി നില്‍ക്കുന്ന ആള്‍ പറയുന്നത്, ഞാനും വിരാടും ഒരുപോലെയാണ്. അദ്ദേഹവും വെളളം കുടിക്കും, ഞാനും വെള്ളം കുടിക്കും. അദ്ദഹവും ഭക്ഷണം കഴിക്കും,ഞാനും കഴിക്കും. ഞങ്ങളൊരുപോലെയാണ്, ഒരു വ്യത്യാസവുമില്ലെന്നാണ്. എന്താണ് ഇന്ന് നിങ്ങളുടെ ടീമിന്‍റെ തന്ത്രമെന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഞങ്ങള്‍ തോല്‍ക്കും ചിലപ്പോൾ ഞങ്ങള്‍ ജയിക്കും, ജയിച്ചാലും തോറ്റാലും ഞങ്ങള്‍ പഠിക്കുമെന്ന് റിസ്‌വാനായി നില്‍ക്കുന്നയാൾ പറയുന്നു.

നിങ്ങളുടെ ഇംഗ്സീഷ് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഹോഗ് പുകഴ്ത്തുമ്പോള്‍ പാകിസ്ഥാന്‍കാരെല്ലാം പറയുന്നുണ്ട്, എന്‍റെ ഇംഗ്സീഷ് മികച്ചതാണെന്ന്, എല്ലാവരും പറയും ചിലരും പറയുമെന്ന് റിസ്‌വാനായി നില്‍ക്കുന്നയാൾ മറുപടി നല്‍കുന്നതാണ് ഹോഗ് പുറത്തുവിട്ട വീഡിയോ. സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലായ ഹോഗിന്‍റെ വീഡിയോക്ക് താഴെ ആരാധകര്‍ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ക്രിക്കറ്റ് താരത്തിന്‍റെ ഇംഗ്ലീഷ് പരിജ്ഞാനമല്ല, അയാളുടെ കളിയാണ് നോക്കേണ്ടതെന്നും ഹോഗിന്‍റെ പരിഹാസത്തെ റിസ്‌വാനെപ്പോലെ ഉര്‍ദുവില്‍ സംസാരിക്കാന്‍ ഹോഗിനാവുമോ എന്നും ആരാധകര്‍ ചോദിച്ചു.

ശ്രേയാ ഷോഷാല്‍ മുതല്‍ ദിഷ പഠാണിവരെ, ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് വന്‍താരനിര

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കിടെ ടോസിനുശേഷവും മത്സരശേഷവും അവതാരകരോട് സംസാരിക്കുമ്പോോഴത്തെ റിസ്‌വാന്‍റെ ഇംഗ്ലീഷിനെ പരിഹസിച്ചാണ് ഹോഗ് വീഡിയോ ചെയ്തത്. ചാമ്പ്യൻസ് ട്രോഫിയില്‍ റിസ്‌വാന്‍റെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാന്‍ ഒരു മത്സരം പോലും ജയിക്കാതെ സെമിയിലെത്താതെ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin