മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദോമോദരൻ നാട്ടിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ.പ്രശാന്തി ദോമോദരൻ (46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് ആയിരുന്നു. നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ് സാൽമിയ ഐസിഎസ്കെയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
read more: ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു