‘നിങ്ങൾ ഒരു ദളിതനാണ്’: കമന്‍റിന് ചുട്ട മറുപടി നല്‍കി ജാൻവി കപൂറിന്റെ കാമുകൻ ശിഖർ പഹാരിയ

മുംബൈ: ബോളിവുഡ് നടി ജാൻവി കപൂറിന്റെ കാമുകൻ ശിഖർ പഹാരിയയുടെ ഇന്‍സ്റ്റ കമന്‍റിനുള്ള മറുപടി വൈറലാകുന്നു. കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത തന്റെ വളർത്തുമൃഗത്തിന്റെയും ജാൻവി കപൂറിന്റെയും ചില മനോഹരമായ ചിത്രങ്ങൾ ശിഖർ പഹാരിയ പങ്കുവെച്ചിരുന്നു അതിന്‍റെ അടിയിലാണ് ജാതി അധിക്ഷേപം വന്നത്. 

ആ ചിത്രങ്ങളിൽ ഒരാള്‍ എഴുതിയത്. “പക്ഷേ, നിങ്ങൾ ഒരു ദളിതനാണ്” എന്നാണ്.  തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് ശിഖർ പഹാരിയ “2025 ലും, ഇത്രയും ഇടുങ്ങി, പിന്നോക്ക ചിന്താഗതിയുള്ള ആളുകൾഉണ്ടെന്നത്ദയനീയമാണ്.” എന്ന് എഴുതി.

“ദീപാവലി പ്രകാശത്തിന്റെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഒരു ഉത്സവമാണ്, അത് നിങ്ങളുടെ പരിമിതമായ ബുദ്ധിക്ക് അതീതമാണ്. ഇന്ത്യയുടെ ശക്തി എപ്പോഴും അതിന്റെ വൈവിധ്യത്തിലും ഉൾക്കൊള്ളലിലും ആയിരുന്നു, അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ്. അജ്ഞത പ്രചരിപ്പിക്കുന്നതിനുപകരം, നിങ്ങൾ സ്വയം വിദ്യാഭ്യാസം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, കാരണം ഇപ്പോൾ, ഇവിടെ യഥാർത്ഥത്തിൽ ‘തൊട്ടുകൂടാത്ത’ ഒരേയൊരു കാര്യം നിങ്ങളുടെ ചിന്താ നിലവാരമാണ്” ശിഖർ കൂട്ടിച്ചേർത്തു.

മുൻ ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയുടെ ചെറുമകനാണ് ശിഖർ പഹാരിയ. അദ്ദേഹത്തിന്റെ അമ്മ സ്മൃതി ഷിൻഡെ നടിയാണ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ വീർ പഹാരിയ അടുത്തിടെ അക്ഷയ് കുമാർ, നിമ്രത് കൗർ, സാറാ അലി ഖാൻ എന്നിവർക്കൊപ്പം സ്കൈ ഫോഴ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 

ശിഖർ പഹാരിയയും ജാൻവി കപൂറും ഇതുവരെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പാർട്ടികൾ, സിനിമാ പ്രീമിയറുകള്‍ കുടുംബ ചടങ്ങുകൾ എന്നിവയിൽ ഇവര്‍ ഒന്നിച്ചാണ് എത്താറ്. കരണ്‍ ജോഹറിന്‍റെ ഒരു പരിപാടിയില്‍ ജന്‍വിയുടെ സഹോദരി ഖുഷി ശിഖറിനെ ജീജാജി എന്നും വിളിച്ചിട്ടുണ്ട്. 

‘വീണ്ടും നെപ്പോ കിഡ്സ് ബോംബ്’: സെയ്ഫിന്‍റെ മകന്‍റെ അരങ്ങേറ്റ പടം എട്ടുനിലയില്‍ പൊട്ടി, താരത്തിന് വന്‍ ട്രോള്‍!

‘മകളെയല്ല അമ്മയെയാണ് ഇഷ്ടം’ : ചര്‍ച്ചയായി സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ പരാമര്‍ശം

By admin