അമ്പോ..; ആ കൈകളുടെ ഉടമ അല്ല, മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്തി ടീം എമ്പുരാൻ, ഇത് ചരിത്രം !
സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന ഈ ലൂസിഫർ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓരോ നിമിഷവും ആകാംക്ഷ വർദ്ധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ആയിരുന്നു കയ്യിൽ തോക്കുമായി നിൽക്കുന്ന ഒരാളുടെ പോസ്റ്റർ.
ലാൻഡ്മാർക്ക് പ്രഖ്യാപനം എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചിരുന്നത്. ഇപ്പോഴിതാ ആ ഒളിഞ്ഞിരുന്ന സർപ്രൈസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് ടീം എമ്പുരാൻ. ഇതൊരാളുടെ എന്‍ട്രിയല്ല മറിച്ച് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ എമ്പുരാന്‍ ഒരുങ്ങി എന്ന വിവരമാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തായതുമായ ബന്ധത്തിൻ്റെ തുടക്കമാണിതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ടീം എമ്പുരാന്‍ അറിയിച്ചു.