ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽക്കുന്ന ഒരു വ്യായാമമാണ് നടത്തം. കഠിനമായ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് പോലും അനായസം ശീലമാക്കാവുന്ന ഒന്നാണ് ഇത്. പകൽ രാവിലെ വൈകിട്ടോ ആണ് സാധരണയായി ആളുകൾ നടക്കുന്നത്. എന്നാൽ അത്താഴത്തിന് ശേഷം നടക്കാൻ പോകുന്നതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ നിങ്ങൾക്കറിയാമോ? നിങ്ങളുടെ ആരോഗ്യത്തെ പൂർണ്ണമായും മാറ്റുന്ന ഒരു ശീലമാണിത്.
അത്താഴത്തിന് ശേഷം 10 മിനിറ്റ് വരെ നടക്കാവുന്നതാണ്. അല്പം വേ​ഗത്തലും നടക്കാവുന്നതാണ്. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഇത് ഏറെ സഹായകരമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അത്താഴത്തിന് ശേഷം നടക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദഹനം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, ഹൃദയാരോഗ്യം, സമ്മർദ്ദം കുറയ്ക്കൽ, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിങ്ങമെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ദഹനത്തെ സഹായിക്കുന്നു
അത്താഴത്തിന് ശേഷം നടക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥ സു​ഗമമാക്കുകയും ചെയ്യുന്നു. ഈ വ്യായാമം നെഞ്ചെരിച്ചിൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഡൈവേർട്ടികുലാർ രോഗം, മലബന്ധം, വൻകുടൽ കാൻസർ, വയറു വീർക്കൽ എന്നിവയുൾപ്പെടെ വിവിധ ദഹന പ്രശ്നങ്ങൾ തടയാൻ നിങ്ങളെ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ
വൈകുന്നേരത്തെ നടത്തം കലോറി എരിച്ചുകളയുന്നു. നിങ്ങൾ വൈകിട്ട് കുറച്ചധികം ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ അവയുടെ ദഹനത്തിന് ഉചിതമായ മാർ​ഗമാണിത്. നടത്തം മെറ്റബോളിസത്തെ സജീവമായി നിലനിർത്തുകയും മൊത്തത്തിലുള്ള ശാരീരികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
അത്താഴത്തിനു ശേഷമുള്ള നടത്തം ദൈനംദിന സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തു. അതേസമയം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന എൻഡോർഫിനുകളും നടത്തത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നു.
മികച്ച ഉറക്കം
അത്താഴത്തിന് ശേഷം നടക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ കാരണമാകുന്നു. മോശം ഉറക്കം നിങ്ങളുടെ ഊർജ്ജ ഇല്ലാതാക്കുകയും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും, സമ്മർദ്ദം വർദ്ധിക്കുന്നതിനും, ഹൃദ്രോഗം, രക്താതിമർദ്ദം, വിഷാദം, പ്രമേഹം എന്നിവയുൾപ്പെടെയുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
രക്തത്തിലെ പഞ്ചസാര
വൈകുന്നേരം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഈ വ്യായാമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അത്താഴത്തിന് ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആശങ്കയുള്ളവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *