വീണ്ടും വിവാഹിതനാവണം മക്കൾ എതിര്, 68കാരിയായ മുത്തശ്ശിയുടെ സഹായത്തോടെ മക്കളെ കൊന്ന് 40 കാരനായ അച്ഛൻ
പട്ന: വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി 40കാരനായ പിതാവ്. എതിർപ്പുമായി പ്രായപൂർത്തിയാവാത്ത മക്കൾ. 68കാരിയായ അമ്മയുടെ സഹായത്തോടെ മക്കളെ കൊലപ്പെടുത്തി അച്ഛൻ. ഒഡിഷയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് 9ഉം 13ഉം വയസുള്ള ആൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന വിലയിരുത്തലിൽ പൊലീസ് കേസ് അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് 40കാരന്റെ ഭാര്യാ സഹോദരൻ പൊലീസിൽ സംഭവം കൊലപാതകമാണെന്ന് പരാതി നൽകുന്നത്.
മാർച്ച് ഒൻപതിനും പത്തിനുമായാണ് ആകാശ്, ബികാശ് എന്നീ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ സ്റ്റെയർകേസിന് സമീപത്തായാണ് സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് രണ്ട് കുട്ടികളേയും കണ്ടെത്തിയത്. പിതാവിനോട് കലഹിച്ചുള്ള കുട്ടികളുടെ കടന്ന കൈ എന്നായിരുന്നു സംഭവത്തേക്കുറിച്ച് വീട്ടുകാർ പൊലീസിനോട് വിശദമാക്കിയത്. പ്രകാശ് മൊഹന്തിയെന്ന ആളാണ് സ്വന്തം അമ്മയുടെ സഹായത്തോടെ മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രകാശിന്റെ അമ്മ സൂരിയുടെ പങ്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പുനർ വിവാഹത്തിനുള്ള തീരുമാനം ആൺമക്കൾ എതിർത്തിരുന്നു. ഇതിൽ കുപിതനായാണ് കൊലപാതകമെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. രാവിലെ പൂജയ്ക്കായി പൂക്കൾ പറിക്കാനായി പോയപ്പോൾ കുട്ടികൾ മുറിയിലുണ്ടായിരുന്നെന്നും മടങ്ങിയെത്തിയപ്പോൾ കുട്ടികളെ കണ്ടില്ലെന്നും തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയെന്നുമായിരുന്നു കുട്ടികളുടെ മുത്തശ്ശി പൊലീസിനോട് വിശദമാക്കിയത്.
കിന്റർഗാർഡനിലുള്ള മക്കളുടെ പഠന മികവിൽ സംശയം, കുട്ടികളെ ബക്കറ്റിൽ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി
മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ അമ്മ സഹായിച്ചെന്നും 40കാരൻ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ അമ്മയേയും മകനേയും റിമാൻഡ് ചെയ്തു.