യുവൻ ശങ്കർ രാജയുടെ ശബ്ദത്തിൽ ‘ഡ്രാ​ഗണി’ലെ മനോഹര മെലഡി

ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന തമിഴ് ചിത്രം ​ഡ്രാ​ഗണിലെ ഒരു മനോഹര മെലഡി റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ലിയോൺ ജെയിംസ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കെ ഒ ശേഷ ആണ്. യുവൻ ശങ്കർ രാജ, ലിയോൺ ജെയിംസ് എന്നിവർ ചേർന്നാണ് ആലാപനം. 

പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 143.47 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇനി വെറും ഏഴ് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ 150 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തും. വിദേശത്ത് മാത്രം ഡ്രാഗണ്‍ 32.7 കോടി ഡ്രാഗണ്‍ നേടിയിട്ടുണ്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്. 

‘വെർക്കം ടു ഭൂലോകമേ..ഈശോ’; ബ്രൊമാൻസിലെ കിടിലൻ ഗാനമെത്തി

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. അതേസമയം, ഡ്രാഗണ്‍ ഉടന്‍ ഒടിടിയില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്‌സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മാർച്ച് 28 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin

You missed