മാസങ്ങളായി ഉപയോഗിക്കാതിരുന്ന എസി ഓണാക്കി, ആദ്യം ഒരു പാമ്പ്, പിന്നാലെ കണ്ടെത്തിയത് പാമ്പിൻ കുടുംബത്തെ -വീഡിയോ
വിശാഖപട്ടണം: ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണില്‍ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. വിശാഖപട്ടണം പെൻദുർത്തിയിലാണ് സംഭവം. ഏറെ ദിവസത്തിന് ശേഷം വീട്ടുകാർ എസി ഓൺ ചെയ്തപ്പോളാണ് ഒരു പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ ഉടന്‍ പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. പാമ്പുപിടുത്തക്കാരന്‍ എത്തി പരിശോധിച്ചപ്പോഴാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. തുടർന്ന് ഓരോന്നിനെയും പുറത്തെടുത്തു.
സത്യനാരായണ എന്നയാളുടെ വീട്ടിലെ എസിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തെലുങ്ക് സ്‌ക്രൈബ് എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. കുറേക്കാലം പ്രവർത്തിപ്പിക്കാത്ത വൈദ്യുതോപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജാഗ്രത വേണമെന്നാണ് പോസ്റ്റിന് താഴെ നിരവധിപ്പേർ അഭിപ്രായപ്പെട്ടു. എസി സ്ഥാപിക്കുമ്പോൾ പൈപ്പ്‌ലൈനിന്‍റെ അറ്റം വൈറ്റ് സിമന്റ് കൊണ്ട് അടയ്ക്കാറില്ലെങ്കിൽ പ്രാണികളും മറ്റും ഇതിലൂടെ കടന്നുവരുമെന്നും ചിലർ പറഞ്ഞു.
చాలా రోజుల తర్వాత ఏసీ వేస్తున్నారా.. అయితే మీ ఏసీలో కూడా ఇలానే పాములు ఉండొచ్చు
విశాఖ జిల్లా పెందుర్తిలో సత్యనారాయణ అనే వ్యక్తి ఇంట్లోని ఏసీలో పిల్లలు పెట్టిన పాము
సమాచారం అందుకొని ఏసీలో ఉన్న పాము, పిల్లలను బయటికి తీసిన స్నేక్ క్యాచర్
దీంతో అన్ని పాము పిల్లలను చూసి భయందోళనకు… pic.twitter.com/8fa7V9DKvC
— Telugu Scribe (@TeluguScribe) March 12, 2025