ഫാക് കുർബ, ഒമാനിൽ 511 പേർ ജയിൽ മോചിതരായി

മസ്കറ്റ്: ഒമാനില്‍ ഫാ​ക് കു​ർ​ബ സം​രം​ഭ​ത്തി​ലൂ​ടെ 511 തടവുകാര്‍ ജയില്‍ മോചിതരായതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരാണ് മോചിതരായത്. ഇതില്‍ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള തടവുകാരാണ് ഏറ്റവും കൂടുതല്‍. 

169 തടവുകാരാണ് വടക്കന്‍ ബത്തിനയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. തെക്കന്‍ ബത്തിനയില്‍ നിന്ന് 85 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 73 പേരും തെക്കല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് 57 പേരും ദാഹിറ ഗവര്‍ണറേറ്റില്‍ നിന്ന് 49 തടവുകാരും മസ്കറ്റില്‍ നിന്ന് 29 തടവുകാരും വടക്കന്‍ ശര്‍ഖിയയില്‍ നിന്ന് 18 പേരും അല്‍ വുസ്തയില്‍ നിന്ന് 14 പേരും ബുറൈമിയില്‍ നിന്ന് മൂന്ന് പേരുമാണ് മോചിതരായത്. 

Read Also –  ഭർത്താവിന്‍റെ വെളിപ്പെടുത്തൽ, മകന്‍റെ സംരക്ഷണാവകാശം നഷ്ടപ്പെട്ട് ഭാര്യ; കാരണം 10 വർഷം മുമ്പത്തെ കഞ്ചാവ് ഉപയോഗം

ചെ​റി​യ കു​റ്റ​കൃത്യങ്ങൾക്ക് പി​ഴ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​മാ​നി​ലെ ജ​യി​ല​ക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഫാ​ക് കു​ർ​ബ. സം​രം​ഭ​ത്തി​ന്റെ 12ാമ​ത്​ പ​തി​പ്പ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് തു​ട​ങ്ങി​യ​ത്. ര​ണ്ടു മാ​സം നീ​ണ്ടു നി​ൽ​ക്കും. ഒ​മാ​ന്‍ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ ​നി​ന്ന് പ​ണം സ്വ​രൂ​പി​ച്ചാ​ണ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. 2012ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ലൂ​ടെ 7000ൽ ​അ​ധി​കം​ ആ​ളു​ക​ളെ ​ ജീ​വി​ത​ത്തി​ന്‍റെ നി​റ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 

അതേസമയം ഇത്തവണയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാതനായ ഒമാനി പൗരന്‍റെ കാരണ്യത്തില്‍ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ദാഹിറ ഗവര്‍ണറേറ്റിൽ നിന്നുള്ള ഒമാന്‍ സ്വദേശി തടവില്‍ കഴിയുന്നവരുടെ പിഴത്തുക അടച്ചു തീര്‍ത്ത് ഇവരുടെ മോചനത്തിന് വഴിയൊരുക്കുന്നത്. ഇത്തവണം 49 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin

You missed