കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തുന്ന പരീക്ഷകള്‍ എഴുതുന്നത് നിരവധി ഉദ്യോഗാര്‍ത്ഥികളാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും അപേക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് അപേക്ഷ അയക്കേണ്ടത്, ഏതൊക്കെ സാഹചര്യങ്ങളിലാണ് അപേക്ഷിക്കാന്‍ സാധിക്കാത്തത് തുടങ്ങി നിരവധി സംശയങ്ങള്‍ പലരും ഉന്നയിക്കാറുണ്ട്. പിഎസ്‌സി പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷത്തിന് ശേഷം അസാധുവാകുമോയെന്നും ചോദിക്കുന്നവരുണ്ട്. വണ്‍ടൈം രജിസ്‌ട്രേഷന്റെ ഭാഗമായി അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഉദ്യോര്‍ത്ഥികള്‍ക്ക് അപേക്ഷ അയക്കാന്‍ സാധിക്കില്ല.
അതായത് നിലവില്‍ 2015ല്‍ ഫോട്ടോ അപ്ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് (കൃത്യം 10 വര്‍ഷം കഴിഞ്ഞവര്‍) പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടി വരും. 2015ല്‍ ഫോട്ടോ അപ്ലോഡ് ചെയ്ത മാസവും തീയതിയും കണക്കിലെടുത്താണ് 10 വര്‍ഷ കാലാവധി കണക്കാക്കുന്നത്.
ഫോട്ടോയുടെ കാലാവധി 10 വര്‍ഷം പിന്നിട്ടാല്‍ നോട്ടിഫിക്കേഷനുകളില്‍ നിങ്ങള്‍ ‘ഇന്‍എലിജിബിള്‍’ എന്നാകും കാണിക്കുക. പുതിയ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. ഒപ്പം ഫോട്ടോയുടെ താഴെ നിങ്ങളുടെ പേരും, ഫോട്ടോ എടുത്ത തീയതിയും ഉള്‍പ്പെടുത്തണം. പിഎസ്‌സി നിര്‍ദ്ദേശിക്കുന്ന സൈസിലാകണം ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്.
പ്രൊഫൈലിലെ ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിശദാംശങ്ങൾ കാണാൻ കഴിയും. ആവശ്യമെങ്കിൽ അതിന്റെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ്‌വേഡിന്റെ രഹസ്യസ്വഭാവത്തിനും ഉദ്യോഗാർത്ഥികൾക്കായിരിക്കും ഉത്തരവാദിത്തമെന്ന്‌ പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed