ന്യൂനമര്‍ദ്ദം; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
മസ്കറ്റ്: ഒമാനില്‍ തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also – കുവൈത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി